ഓണവില്ലിൻ ഓളങ്ങളിൽ

varaghosham

കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഓണസന്ദേശം നൽകുന്നു

വെബ് ഡെസ്ക്

Published on Sep 04, 2025, 12:15 AM | 2 min read

ഇടുക്കി

​ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. 'ഓണവില്ല്' എന്ന് പേരിട്ടിരിക്കുന്ന വാരാഘോഷത്തിനായി വിപുലമായ പരിപാടികളാണ്‌ ഒരുക്കിയത്‌. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി. നവോഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ലരീതിയിൽ അസമത്വങ്ങൾ പരിഹരിക്കും. ജാതി– മത വ്യത്യാസമില്ലാതെ സന്തോഷകരമായി ഓണം ആഘോഷിക്കുമ്പോൾ ശുചിത്വത്തിന് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വസുന്ദര നഗരത്തിന് പ്രാധാന്യം നൽകിയാണ് പഞ്ചായത്ത് സംവിധാനങ്ങളുടെ ഓണാഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്തംബർ മൂന്ന് മുതൽ ഒമ്പതുവരെയാണ് ജില്ലാഓണം ടൂറിസം വാരാഘോഷം. പരിപാടിയോട് അനുബന്ധിച്ച് വിവിധ ഇനം കലാ-കായിക മത്സരങ്ങളും അരങ്ങേറും. സെപ്‌തംബർ നാലിന്‌ ഓണപ്പാട്ട് മത്സരം, വാല് പറിക്കൽ മത്സരം, ബലൂൺ പൊട്ടിക്കൽ, പപ്പടം ഏറ്, റൊട്ടി കടി, ബോൾ ബാസ്കറ്റിങ്, ഹണ്ടിങ് സ്റ്റമ്പ് തുടങ്ങിയ വിവിധ കലാമത്സരങ്ങൾ ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടക്കും. ഒന്നാം സമ്മാനം 501 രൂപയും രണ്ടാം സമ്മാനം 301 രൂപയും മൂന്നാം സമ്മാനം 201 രൂപയുമാണ്. 5ന് തിരുവോണദിനത്തിൽ പഞ്ചായത്ത്‌തലത്തിൽ മത്സരങ്ങൾ നടക്കും. ആറിന് ഫൈവ്സ് ഫുട്ബോൾ മത്സരം വാഴത്തോപ്പ് എച്ച്ആർസി ഗ്രൗണ്ടിൽ നടക്കും. എട്ടിന് ചെറുതോണി മെയിൻ സ്റ്റേജിൽ വൈകിട്ട് മൂന്ന്‌ മുതൽ കൈകൊട്ടി കളി, ഇടുക്കി കലാജ്യോതിയുടെ ഡാൻസ് പ്രോഗ്രാം എന്നിവ അരങ്ങേറും. സമാപന ദിനമായ സെപ്‌തംബർ ഒന്പതിന്‌ പകൽ 2.30 ന് ഓണം വാരാഘോഷം. സമാപനത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്ര. ചെറുതോണി പെട്രോൾ പമ്പിന് സമീപത്ത് നിന്നു ആരംഭിക്കും. വൈകിട്ട് 3.30ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം എം മണി, എ രാജ, പി ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാരിച്ചൻ നീറണാക്കുന്നേൽ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമുദായിക- സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ​ചെറുതോണി ജങ്‌ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് പോൾ അധ്യക്ഷനായി. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചൻ, രാജു കല്ലറക്കൽ, നൗഷാദ്, നിമ്മി ജയൻ, ടിന്റു സുഭാഷ്, സെലിൻ, വിൻസെന്റ്‌, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം അനിൽ കൂവപ്ലാക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസ് കുഴിക്കണ്ടം, ഔസപ്പച്ചൻ ഇടക്കുളം, അബ്ബാസ് കണ്ടത്തിങ്കര, അസീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home