കെഎച്ച്ആർഎ ഓണാഘോഷം

രാജാക്കാട്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് വനിതാ വിങ്, കാരുണ്യ എസ്എച്ച്ജി എന്നിവർ ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എം എസ് അജി ഉദ്ഘാടനം ചെയ്തു. കെ കെ സോമൻ അധ്യക്ഷനായി. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ദീപം തെളിച്ചു. കെഎച്ച്ആർഎ ജില്ല സെക്രട്ടറി പി കെ മോഹനൻ ഓണഫണ്ട് വിതരണം ചെയ്‌തു. സ്ഥിരം സമിതിയംഗങ്ങളായ ബെന്നി പാലക്കാട്ട്, ബിജി സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് കെ എം ജോർളി, സെക്രട്ടറി പി ജെ ജോസ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് മായ സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും വിവിധ മത്സരങ്ങളും നടത്തി.









0 comments