വർണാഭമായ ഘോഷയാത്രയോടെ ഓണവില്ല്' ഇന്ന് കൊടിയിറങ്ങും

ഇടുക്കി
ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷം ശനിയാഴ്‌ച സമാപിക്കും. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും വാഴത്തോപ്പ് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഘോഷയാത്ര പകൽ 2.30ന് ചെറുതോണി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും ആരംഭിക്കും. സമാപന സമ്മേളനം വൈകിട്ട് 3.30ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ എം എം മണി എംഎല്‍എ അധ്യക്ഷനാകും. അഡ്വ .ഡീന്‍ കുര്യാക്കോസ് എം പി ഓണസന്ദേശം നല്‍കും. എംഎല്‍എമാരായ പി ജെ ജോസഫ്, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. യോഗത്തില്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് ആറിന് കലാസാഗര്‍ ഇടുക്കി അവതരിപ്പിക്കുന്ന ഗാനമേള നടക്കും.









0 comments