പഴയവിടുതിയിൽ മാവേലി എഴുന്നള്ളത്ത്

പഴയവിടുതി ഗ്രാമീണ ഗ്രന്ഥശാല നടത്തിയ മാവേലി എഴുന്നള്ളത്ത് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനംചെയ്യുന്നു
രാജാക്കാട്
പഴയകാല ഓണാഘോഷങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഴയവിടുതി ഗ്രാമീണ ഗ്രന്ഥശാലയുടെ മാവേലി എഴുന്നള്ളത്തും ഘോഷയാത്രയും സംഘടിപ്പിച്ചു. വീട്ടുമുറ്റത്തെ പൂക്കള സന്ദർശനവും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. രാജാക്കാട് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാവേലി എഴുന്നുള്ളത്ത് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി എസ് ബിജു മാവേലിയുടെ കിരീടധാരണം നടത്തി. രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ ഓണസന്ദേശം നൽകി. പ്രാദേശിക കലാകാരന്മാരുടെ ജനകീയ ഗാനമേളയും നടത്തി. ചെയർമാൻ കെ ജീവൻകുമാർ അധ്യക്ഷനായി. കൺവീനർ മിനി ബേബി, ജനപ്രതിനിധികളായ ഉഷ മോഹൻകുമാർ, കെ ടി കുഞ്ഞ്, കിങ്ങിണി രാജേന്ദ്രൻ, വിജി സന്തോഷ്, വിൻസു തോമസ്, പ്രിൻസ് തോമസ്, സജിമോൻ കോട്ടയ്ക്കൽ, പ്രിൻസ് മാത്യു, ഒ ഡി മനോജ് എന്നിവർ സംസാരിച്ചു. വായനശാല അങ്കണത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും വനിത വടംവലി മത്സരവും നടത്തി. രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം ബി ശ്രീകുമാർ സമ്മാനദാനം നടത്തി. തുടർന്ന് മൂന്നുപറ നെല്ലും നിലവിളക്കും ജനകീയ ലേലവും പായസ സദ്യയും നടത്തി.









0 comments