ലഹരിക്കടത്ത് തടയാൻ ഡോഗ് സ്‌ക്വാഡ്

കമ്പംമെട്ടിൽ എക്സൈസിനെ സഹായിക്കാനെത്തിയ ഡോഗ് സ്ക്വാഡ്
നെടുങ്കണ്ടം
ഓണക്കാലത്ത് പരിശോധനകൾ ഊർജിതമാക്കി എക്സൈസ്. ഇടുക്കി പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പരിശീലകരായ എബിൻ സുരേഷ്, ജറിൻ എന്നിവരുമാണ് കമ്പംമെട്ടിലെ പരിശോധനയ്ക്ക് എക്സൈസിനെ സഹായിക്കാനെത്തിയത്. മയക്കുരുന്നുകൾ കണ്ടെത്തുന്നതിൽ അതീവ പ്രാവീണ്യമുള്ള ലെയ്ക്ക എന്ന ഡോഗും എത്തി. സ്പെഷ്യൽ പരിശോധനയുടെ ഭാഗമായി ബസുകളും കാറുകളും ചെറിയ വാഹനങ്ങളും ബാഗേജുകളും പരിശാധനയ്ക്ക് വിധേയമാക്കി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പക്ടർ ജെ പ്രകാശ് , ഷിജു ദാമോദരൻ, ഷിജിൽ, പ്രദുൽ ജോസ്, കെ ജെ ബിജി, പി സി റജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments