ഉഷാറാകാൻ ഇടമലക്കുടിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2025, 12:15 AM | 1 min read

മൂന്നാർ

ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഓണാഘോഷം വ്യാഴം രാവിലെ 10 മുതൽ സൊസൈറ്റിക്കുടിയിൽവച്ച് വിപുലമായ പരിപാടികളോടു കൂടി നടക്കും. അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇടമലക്കുടി സെറ്റിൽമെന്റിലെ മുഴുവൻ കുടികളിലെ കാണിമാരെയും സമുദായ സംഘത്തിന്റെ നേതാക്കന്മാരെയും ആദരിക്കും. വിഭവമായ ഓണസദ്യയും ഓണക്കോടി വിതരണവും നടക്കും. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി എൽഡിഎഫ് സർക്കാർ നിരവധിയായ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. 2010 ൽ ഇടമലക്കുടി പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന സമയത്തെല്ലാം ആദിവാസികളുടെ ഉന്നമനത്തിനായി ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ റോഡ് നിർമാണം, സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ കേബിൾ മുഖാന്തരം ഇടമലക്കുടിയിൽ വൈദ്യുതി എത്തിച്ചു. മുഴുവൻ കുടികളിലേക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. വനവകാശനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനാവകാശരേഖ നൽകുന്നതിനായുള്ള സർവേ ജോലികൾ പുരോഗമിക്കുന്നു. ഇടമലക്കുടി നിവാസികൾക്ക് ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ഗോഡൗൺ നിർമാണം പൂർത്തീകരിച്ചു. കണ്ടെത്തിക്കുടി, സൊസൈറ്റിക്കുടി പാലം നിർമിക്കാൻ പ്രാരംഭനടപടികൾ ആരംഭിച്ചു. 60 വയസിനു മുകളിലുള്ളവർക്ക് 1000 രൂപ വീതം ബോണസും ഓണക്കിറ്റും വിതരണം നടത്തിയതായും അഡ്വ. എ രാജ എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home