നാടാകെ ആഘോഷത്തിമിർപ്പിൽ

പ്രസ് ക്ലബ് ഓണാഘോഷം കളര്‍ഫുള്‍
തൊടുപുഴ
വിപുലമായ ഓണാഘോഷവും കുടുംബസംഗമവുമൊരുക്കി ഇടുക്കി പ്രസ് ക്ലബ്. വിമല പബ്ലിക് സ്‌കൂള്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വിനോദ് കണ്ണോളില്‍ അധ്യക്ഷനായി. മനോഹര പൂക്കളമൊരുക്കിയും വിവിധ മത്സരങ്ങള്‍ നടത്തിയും പ്രസ്‍ക്ലബ് ഓണം കളറായി. നഗരസഭ ചെയര്‍മാന്‍ കെ ദീപക്, സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍, കേരള കോണ്‍ഗ്രസ്- എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, അല്‍അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ മാനേജിങ് ഡയറക്ടര്‍ കെ എം മിജാസ്, ഗോകുലം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ കെ പുഷ്പാംഗദന്‍, തൊടുപുഴ കാര്‍ഷിക വികസനബാങ്ക് പ്രസിഡന്റ് റോയി കെ പൗലോസ് തുടങ്ങി രാഷ്‍ട്രീയ, സാസ്‍കാരിക രംഗത്തുള്ളവര്‍ ആഘോഷത്തിന്റെ ഭാഗമായി. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം വില്‍സണ്‍ കളരിക്കല്‍, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ ആല്‍വിന്‍ തോമസ്, വൈസ് പ്രസിഡന്റ് പി കെ ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖില്‍ സഹായി, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇടുക്കി
നാരകക്കാനം ഹിൽവേ റെസിഡൻസ് അസോസിയേഷൻ ഓണമാഘോഷിച്ചു. സാംസ്‍കാരിക സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ആലീസ് വർഗീസ് ഉദ്ഘാടനംചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അധ്യക്ഷനായി. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിൻസി റോബി മുഖ്യപ്രഭാഷണം നടത്തി. വർഗീസ് വെട്ടിയാങ്കൽ, ലാലു വരകിൽ, ജോയ്സി തുണ്ടത്തിൽ, ടോമി നടുവിലെടുത്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളും നടത്തി.
രാജാക്കാട്
മുല്ലക്കാനം വ്യാപാരി കൂട്ടായ്മ ഓണാഘോഷ പരിപാടി "ഓണോത്സവം 2025' നടത്തി. രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി എസ് ബിജു ഉദ്ഘാടനംചെയ്‍തു. കൂട്ടായ്‍മ പ്രസിഡന്റ് ബേബി കരോട്ടുകിഴക്കേൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് തിരുവോണസന്ദേശം നൽകി. എസ്എച്ച്ഒ വി വിനോദ്കുമാർ, ജനപ്രതിനിധികളായ കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്, പുഷ്പലത സോമൻ, കെ പി സുബീഷ്, സിബി കൊച്ചുവള്ളാട്ട്, സജി കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. ഓണസദ്യയും നടത്തി.









0 comments