തുടങ്ങി വിലക്കുവിന്റെ
ഓണമേളം

സഞ്ചരിക്കുന്ന ഓണച്ചന്ത തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഫ്ളാഗ് ഓഫ് ചെയ്യുന്നു
ഇടുക്കി
വൻ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങളുമായി സപ്ലൈകോയുടെ ഓണച്ചന്തകൾ. സർക്കാർ ഇടപെട്ടതോടെ വെളിച്ചണ്ണ– തേങ്ങ വിലയും കുറഞ്ഞു. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടൽ രാഷ്‌ട്രീയ എതിരാളികൾ പോലും പിന്തുണയ്‌ക്കുകയാണ്. സപ്ലൈകോ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനവേളയിൽ വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയിലെത്തിച്ചത് ശ്രദ്ധേയമാണെന്ന് പി ജെ ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ദീപക് അധ്യക്ഷനായി. ഓണച്ചന്ത തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഫ്ളാഗ് ഓഫ് ചെയ്‌തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി ആദ്യവില്‍പ്പന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ ബൈജു കെ ബാലന്‍, തൊടുപുഴ ഡിപ്പോ മാനേജര്‍ എം എസ് നീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവർ സംസാരിച്ചു.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയില്‍ വിവിധ കിറ്റുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 18 ഇനങ്ങളുള്ള സമൃദ്ധി കിറ്റ്, 10 ഇനങ്ങളുള്ള മിനി സമൃദ്ധി കിറ്റ്, 9 ഇനങ്ങളുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്നിങ്ങനെയാണ് കിറ്റുകള്‍.
സഞ്ചരിക്കുന്ന ചന്ത
ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ സഞ്ചരിക്കുന്ന ഓണച്ചന്ത ഉണ്ടായിരിക്കും. 13 ഇന സബ്സിഡി സാധനങ്ങള്‍ക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ അവശ്യസ്ഥാപനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം.
കൈനിറയെ സമ്മാനം
സപ്ലൈകോ വില്പനശാലകളില്‍നിന്ന് 1000 രൂപയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണനാണയം, രണ്ടാം സമ്മാനം ലാപ്പ്‌ടോപ്പ് രണ്ടുപേര്‍ക്ക്, മൂന്നാം സമ്മാനം സ്മാര്‍ട്ട് ടിവി മൂന്നുപേര്‍ക്ക് ലഭിക്കും.









0 comments