ഗവ. സർവന്റ്സ് സഹകരണ സംഘം ഓണച്ചന്ത തുറന്നു

തൊടുപുഴ
തൊടുപുഴ ഗവ. സർവന്റ്സ് സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു. പൊലീസ് സ്റ്റേഷന് സമീപം പ്രസിഡന്റ് എം ആർ അനിൽകുമാർ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം എ എം ഷാജഹാൻ, കെജിഒഎ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി സി കെ സീമ, എൻജിഒ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി പി എം ഫിറോസ്, വി കെ ജിബുമോൻ, പി എം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വിലക്കയറ്റം തടയാൻ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയാണ് വിൽപന. സെപ്‍തംബര്‍ നാലുവരെയാണ് ഓണച്ചന്തകള്‍.









0 comments