സംസ്ഥാന ചെസ്​, കാരംസ്​ മത്സരങ്ങൾ 9ന്​
തൊടുപുഴയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2025, 12:01 AM | 1 min read

തൊടുപുഴ

എൻജിഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന പതിനൊന്നാമത് സംസ്ഥാന ചെസ്​ - കാരംസ്​ മത്സരങ്ങൾ ഒന്പതിന്​ തൊടുപുഴ ഡോ. എ പി ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. മത്സരങ്ങൾ രാവിലെ 10 ന് അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ്​ എം എ അജിത് കുമാർ, ജനറൽ സെക്രട്ടറി എം വി ശശിധരൻ എന്നിവർ പങ്കെടുക്കും. യൂണിയൻ ജില്ലാ കമ്മിറ്റികൾ സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ മത്സരങ്ങളിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home