ദേശീയ പണിമുടക്ക്
പ്രചാരണറാലി നടത്തി

തൊടുപുഴയിൽ നടന്ന പണിമുടക്ക് പ്രചാരണ റാലി എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് റാലി നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽനിന്ന് ആരംഭിച്ച റാലി ഗാന്ധി സ്‌ക്വയറിൽ അവസാനിച്ചു. യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, കെജിഒഎ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി സി കെ സീമ, എഫ്എസ്ടിഒ ഏരിയ സെക്രട്ടറി പി എം റഫീക്, പ്രസിഡന്റ് കെ എ ബിനുമോൻ എന്നിവർ സംസാരിച്ചു. ഉടുമ്പൻചോലയിൽ കെജിഒഎ ജില്ലാ സെക്രട്ടറി അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം പി എസ് വൈശാഖ് സംസാരിച്ചു. പീരുമേട് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ഏരിയ സെക്രട്ടറി ശ്രീശൻ സംസാരിച്ചു. ദേവികുളത്ത് കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് സംസാരിച്ചു.









0 comments