സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും ഇന്ന്

തൊടുപുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയൻ ചൊവ്വാഴ്‍ച തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽ മേഖലാ മാർച്ചും ധർണയും നടത്തുന്നു. തൊടുപുഴയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ സുനിൽകുമാറും ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജെ രതീഷ് കുമാര്‍, വി വി വിമൽകുമാര്‍, ബൈജു പ്രസാദ് എന്നിവർ ഉദ്ഘാടനംചെയ്യും. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം, ചെറുതോണി വഞ്ചിക്കവല, കട്ടപ്പന ടൗൺ ഹാൾ പരിസരം, നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍നിന്ന് പ്രകടനം ആരംഭിക്കും. ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമിതിയിൽ പങ്കാളികളാകുക, കേന്ദ്രസർക്കാരിന്റെ ജന, തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, എൻപിഎസ്, യുപിഎസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, 12–--ാം ശംബള പരിഷ്‍കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും.









0 comments