വി എസിനെ അനുസ്മരിച്ചു

എൻജിഒ യൂണിയൻ കനൽ കലാവേദി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
എൻജിഒ യൂണിയൻ കനൽ കലാവേദിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ് മഹേഷ് സ്വാഗതവും കനൽ കലാവേദി കൺവീനർ സജിമോൻ ടി മാത്യു സ്വാഗതവും പറഞ്ഞു.









0 comments