പി എസ് അജിതക്ക് യാത്രയയപ്പ്

സർവീസിൽനിന്ന് വിരമിച്ച പി എസ് അജിതക്ക് എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉപഹാരം നൽകുന്നു
തൊടുപുഴ
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന പി എസ് അജിതക്ക് യൂണിയൻ ഇടുക്കി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് എ കെ ഉഷ അധ്യക്ഷയായി. 2007-ൽ കൊന്നത്തടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച അജിത ജില്ലാ ടിബി സെന്ററിൽനിന്ന് മെയ് 31 നാണ് വിരമിച്ചത്. ഇടുക്കി ഏരിയ പ്രസിഡന്റ്, വനിത സബ് കമ്മിറ്റി ജില്ലാ ജോയിന്റ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം എസ് സബൂറാ ബീവി യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് , സെക്രട്ടറിയറ്റംഗം കെ എസ് ജാഫർ ഖാൻ, എരിയ സെക്രട്ടറി കെ എസ് അഖിൽ, ട്രഷറർ കെ ബി വിശ്വ രാജ് കെ ബി എന്നിവർ സംസരിച്ചു.









0 comments