​കനൽ കലാവേദി 
സർഗോത്സവം

കേരള എൻജിഒ യൂണിയൻ കനൽ കലാവേദി ‘സർഗോത്സവം 2025’ കുട്ടിക്കാനം മേരിഗിരി ഹയർ സെക്കൻഡറി

കേരള എൻജിഒ യൂണിയൻ കനൽ കലാവേദി ‘സർഗോത്സവം 2025’ കുട്ടിക്കാനം മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 15, 2025, 12:15 AM | 1 min read

പീരുമേട്

കേരള എൻജിഒ യൂണിയൻ കനൽ കലാവേദി ‘സർഗോത്സവം 2025’ കുട്ടിക്കാനം മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസഭകുമാർ അധ്യക്ഷനായി. 22 ഇനങ്ങളിലായി 250 അധികം മത്സരാർഥികൾ പങ്കെടുത്തു. ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക്‌ ഒക്ടോബർ രണ്ടിന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, കനൽ കലാവേദി കൺവീനർ സജിമോൻ ടി മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home