ആവേശമായി ഉച്ചഭാഷിണി സംഗീതോത്സവം
കേക്കലേ....സത്തമാ...

രായപ്പൻപട്ടിയിൽ സംഘടിപ്പിച്ച മൈക്ക് സെറ്റ് സംഗീതോത്സവം
കുമളി
തേനി രായപ്പൻപട്ടി മലയടിവാരത്ത് രണ്ട് ദിവസമായി കോളാമ്പി ഉച്ചഭാഷിണി സംഗീതോത്സവമായിരുന്നു. അനശ്വര ഗാനങ്ങള്‍ ഉച്ചഭാഷിണികളിലൂടെ മലയടിവാരത്തെ പുല്‍കി. ‘ഒലിപെരുക്കി നന്‍പർകൾ' സംഘടനയാണ് മൈക്ക്‍സെറ്റ് ഉടമകൾക്കായി മലയടിവാരത്തെ നോച്ചിഓടൈ ഭാഗത്തുള്ള തുറന്നസ്ഥലത്ത് സംഗീത മത്സരം നടത്തിയത്. മധുര, ദിണ്ടിക്കൽ, തേനി ജില്ലകളിൽനിന്നായി നൂറിലധികം മൈക്ക്സെറ്റ് ഉടമകൾ തങ്ങളുടെ ഉച്ചഭാഷിണികളുടെ ശബ്ദമികവ് പ്രദർശിപ്പിച്ചു. നിരനിരയായി സ്ഥാപിച്ച ഉച്ചഭാഷിണികളിൽനിന്ന് ഏറ്റവും വ്യക്തവും തീവ്രവുമായ ശബ്ദത്തിൽ പാട്ടുകൾ പുറത്തുവരുന്നതാണ് വിജയിക്കുന്നത്. പഴയപാട്ടുകൾക്ക് മാത്രമായിരുന്നു മത്സരത്തിൽ അനുമതി. കമ്പം, രായപ്പൻപട്ടി, സുരുളിപ്പട്ടി, തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സംഗീതാസ്വാദകരുമെത്തിയിരുന്നു.









0 comments