പി എം തോമസിന്റെ വീട്ടിലെത്തി മന്ത്രി റോഷി

മന്ത്രി റോഷി അഗസ്റ്റിV പി എം തോമസിന്റെ വീട്ടിലെത്തിയപ്പോള്‍
കുമളി
കഴിഞ്ഞദിവസം വെള്ളാരംകുന്നില്‍ മണ്ണിടിച്ചിലിൽ മരണപ്പെട്ട പി എം തോമസിന്റെ വീട്ടിലെത്തി മന്ത്രി റോഷി അഗസ്റ്റിൻ. തിങ്കൾ പകൽ 12.30ഓടെയാണ് മന്ത്രിയെത്തി ബന്ധുക്കള്‍ക്ക് സാന്ത്വനമായത്. ആനവിലാസത്ത് ഹോട്ടൽ നടത്തുന്ന പി എം തോമസ് ശനി രാത്രിയാണ് മരിച്ചത്. കടയടച്ച ശേഷം വെള്ളാരംകുന്നിലുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകവേ റോഡിലേക്ക് മണ്ണിടിഞ്ഞിരുന്നു. തടസം ശ്രദ്ധിക്കാതെ ഇടിഞ്ഞുകിടന്ന മണ്ണിലും ചെളിയിലും സ്‍കൂട്ടർ പുതഞ്ഞാണ് മരിച്ചത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, കേരള കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ജോണി ചെരുവറമ്പിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.









0 comments