ഇൻ്ഷുറൻസ് പ്രീമിയത്തില്‍ ജിഎസ്‍ടി ഒഴിവാക്കി

എൽഐസി ഏജന്റ്സ് ഓര്‍ഗനൈസേഷൻ ഓഫ് ഇന്ത്യ ആഹ്ലാദപ്രകടനം

LIC

എൽഐസി ഏജന്റ്സ് ഓര്‍ഗനൈസേഷൻ ഓഫ് ഇന്ത്യ ആഹ്ലാദപ്രകടനം ഡിവിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മേരി എബ്രഹാം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2025, 12:15 AM | 1 min read

തൊടുപുഴ

ഇൻഷുറൻസ് പ്രീമിയത്തിലെ ജിഎസ്ടി ഒഴിവാക്കിയതിൽ എൽഐസി ഏജന്റ്സ് ഓര്‍ഗനൈസേഷൻ ഓഫ് ഇന്ത്യ(സിഐടിയു) തൊടുപുഴ ബ്രാഞ്ച് ഓഫീസ് പരിസരത്ത് ആഹ്ലാദ പ്രകടനവും വിശദീകരണ യോഗവും നടത്തി. ഡിവിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മേരി എബ്രഹാം ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ ടി എൻ രാധാകൃഷ്ണ കൈമൾ അധ്യക്ഷനായി. 2014ൽ ഇൻഷുറൻസ് പ്രീമിയത്തിൽ സർവീസ് ടാക്സ് ഏർപ്പെടുത്തിയത് മുതൽ പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു ഓർഗനൈസേഷൻ. ഈ ആവശ്യം ഉന്നയിച്ച് മൂന്നുതവണ രാജ്യത്തെ എല്ലാ പാർലമെന്റ് അംഗങ്ങള്‍ക്കും നിവേദനം നൽകി. രണ്ടുതവണ പാർലമെന്റ് മാർച്ച് നടത്തി. സമരത്തിന് പിന്തുണ നൽകിയ സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഏജന്റ്സ് സമൂഹം നന്ദി പറഞ്ഞു. ജിഎസ്ടി പിൻവലിച്ചതിലുള്ള ആനുകൂല്യം കമ്പനികൾ കവരാതിരിക്കാൻ കേന്ദ്രസർക്കാരും ജനപ്രതിനിധികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. സെക്രട്ടറി കെ സുനിൽകുമാർ, ട്രഷറർ പി ജി സലീല, ജില്ലാ എക്സിക്യൂട്ടീവംഗം കെ ഒ ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home