എല്‍ഡിഎഫ് അഭിവാദ്യ പ്രകടനവും യോഗവും

സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് നാട്

എല്‍ഡിഎഫ് അഭിവാദ്യ സദസ്സ്‌ നെടുങ്കണ്ടത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ  ഉദ്ഘാടനംചെയ്യുന്നു

എല്‍ഡിഎഫ് അഭിവാദ്യ സദസ്സ്‌ നെടുങ്കണ്ടത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2025, 12:30 AM | 2 min read

നെടുങ്കണ്ടം

യുഡിഎഫ് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച കരിനിയമങ്ങള്‍ മറികടക്കാന്‍ ഭൂപതിവ്‌ നിയമഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രകടനങ്ങളിലും യോഗങ്ങളിലും ആയിരങ്ങളൊഴുകിയെത്തി. ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പ്രകടനത്തിലും യോഗത്തിലും നൂറുകണക്കിനുപേർ പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ യോഗം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി യു ജോയി അധ്യക്ഷനായി. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം ജിൻസൺ വർക്കി, എൽഡിഎഫ്‌ നേതാക്കളായ എൻ പി സുനിൽകുമാർ, പി എൻ വിജയൻ, ടി എം ജോൺ, രമേഷ് കൃഷ്ണൻ, വി സി അനിൽ, വി കെ ധനപാൽ, സുരേഷ് പള്ളിയാടി, എം കെ ജോസഫ്, സിബി മൂലേപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. അടിമാലി എല്‍ഡിഎഫ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി അടിമാലിയില്‍ അഭിവാദ്യ പ്രകടനവും സദസ്സും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ എം ഷാജി അധ്യക്ഷനായി. നേതാക്കളായ അഡ്വ. എം എം മാത്യു, കോയ അമ്പാട്ട്, ജയ മധു, ടി കെ ഷാജി, കെ കെ വിജയന്‍, ചാണ്ടി പി അലക്സാണ്ടര്‍, ആര്‍ ഈശ്വരന്‍, ബിജോ തോമസ്, ഒ ടി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ​കട്ടപ്പന എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ സംഘടിപ്പിച്ച പ്രകടനവും യോഗവും ജനസംഗമമായി. കര്‍ഷകര്‍, തൊഴിലാളികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലേറെപേര്‍ പങ്കെടുത്തു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. യ്തു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അനില്‍ കൂവപ്ലാക്കല്‍ അധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, ജനതാദള്‍ എസ് നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍വിന്‍ തോമസ്, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി എസ് രാജേന്ദ്രന്‍, നേതാക്കളായ സി എസ് അജേഷ്, സിനോജ് വള്ളാടി, ജോസ് ഞായര്‍കുളം, ഷാജി കാഞ്ഞമല എന്നിവര്‍ സംസാരിച്ചു. കുമളി എൽഡിഎഫ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി കുമളിയിൽ പൊതുയോഗം സംഘടിപ്പിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ഫിലിപ്പ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, ഏരിയ സെക്രട്ടറി എസ് സാബു, ജോണി ചെരുവുപറമ്പിൽ, വി കെ ബാബുക്കുട്ടി, ജോയി വടക്കേടം എന്നിവർ സംസാരിച്ചു. തൊടുപുഴ ​എൽഡിഎഫ്‌ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനവും അഭിവാദ്യ സദസ്സും നടത്തി. സിപിഐ എം തൊടുപുഴ വെസ്റ്റ്‌ ഏരിയ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന യോഗം സിപിഐ തൊടുപുഴ താലൂക്ക്‌ സെക്രട്ടറി വി ആർ പ്രമോദ്‌ ഉദ്‌ഘാടനംചെയ്‌തു. എൽഡിഎഫ്‌ തൊടുപുഴ നിയോജകമണ്ഡലം കൺവീനർ വി വി മത്തായി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ജെ മാത്യു, മുഹമ്മദ്‌ ഫൈസൽ, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്‌, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്‌, തൊടുപുഴ ഇ‍ൗസ്‌റ്റ്‌ ഏരിയ സെക്രട്ടറി ലിനു ജോസ്‌, ഘടകകക്ഷി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, ജോർജ്‌ അഗസ്‌റ്റിൻ, പ്രൊഫ. കെ ഐ ആന്റണി, പോൾസൺ മാത്യു, എം എം സുലൈമാൻ, കെ എം റോയി, ജെയ്‌സൺ, അനിൽ രാഘവൻ, വിൻസന്റ്‌ കട്ടിമറ്റം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home