ഭൂപതിവ് നിയമ ഭേദഗതി ചട്ടം
സര്‍ക്കാരിനൊപ്പം കര്‍ഷകര്‍

എൽഡിഎഫ് സംയുക്ത കർഷകസമിതി അഭിവാദ്യ സദസ്സ് ലബ്ബക്കടയിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്‌ഘാടനംചെയ്യുന്നു
ഇടുക്കി
ഭൂ പതിവ് നിയമ ഭേദഗതി ചട്ടരൂപീകരണത്തിലൂടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കര്‍ഷകര്‍. ജില്ലയിലെ 51 പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി അടിച്ചേല്‍പ്പിച്ച കരിനിയമങ്ങള്‍ മറികടക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി ബില്‍ പാസാക്കിയത്. ഭൂപ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമ്പോള്‍ യുഡിഎഫും ബിജെപിയും അരാഷ്ട്രീയവാദികളും തെറ്റിദ്ധരിപ്പിക്കല്‍ നാടകം നടത്തുകയാണ്. രാഷ്ട്രീയമായി എല്‍ഡിഎഫിന് ഉണ്ടാകുന്ന ജനപ്രീതിയില്‍ വിറളിപൂണ്ട കോണ്‍ഗ്രസിന്റെ ഗൂഢനീക്കത്തിനെതിരെ കര്‍ഷകര്‍ അണിനിരന്നു. നെടുങ്കണ്ടത്ത് അഭിവാദ്യ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സിവി വർഗീസ് ഉദ്ഘാടനംചെയ്തു. ടി ആർ സഹദേവൻ അധ്യക്ഷനായി. രാജാക്കാട് നടന്ന അഭിവാദ്യ സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനംചെയ്‍തു. ജോളി ജോസ് അധ്യക്ഷയായി. കമ്പിളികണ്ടത്ത് റാലിയും വിശദീകരണ യോഗവും നടത്തി. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി ബേബി ഉദ്ഘാടനംചെയ്തു. കേരള കർഷക യൂണിയൻ എം ജില്ലാ സെക്രട്ടറി വിത്സൺ മുതുപുന്നയ്‍ക്കൽ അധ്യക്ഷനായി. രാജകുമാരിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. പൊട്ടൻകാട് കർഷകസംഘം രാജാക്കാട് ഏരിയ സെക്രട്ടറിഎം പി പുഷ്പരാജൻ ഉദ്ഘാടനംചെയ്തു. ജോർജ് ചേലയ്ക്കൽ അധ്യക്ഷനായി. മറയൂരില്‍ കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്‍തു. സിപിഐ മറയൂർ ലോക്കൽ സെക്രട്ടറി പി എസ് ശശികുമാർ അധ്യക്ഷനായി. തൊടുപുഴ ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി ഇടവെട്ടിയിൽ നടത്തിയ അഭിവാദ്യ സദസ് കർഷകസംഘം സംസ്ഥാന എക്‍സിക്യുട്ടിവംഗം കെ തുളസി ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ കൗൺസിലംഗം ഇ കെ അജിനാസ് അധ്യക്ഷനായി. ആലക്കോട് കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം മുഹമ്മദ് ഫൈസൽ ഉദ്ഘടനംചെയ്‍തു. കേരള കോൺഗ്രസ് എം നേതാവ് മാത്യു വാരികാട്ട് അധ്യക്ഷനായി. ഏലപ്പാറ, ഉപ്പുതറ, പെരുവന്താനം മുപ്പത്തിയഞ്ചാം മൈൽ എന്നിവിടങ്ങളിൽ സദസ് നടത്തി. മുപ്പത്തിയഞ്ചാം മൈലിൽ കർഷകസംഘം കേന്ദ്ര കമ്മിറ്റിയംഗം എസ് കെ പ്രീജ, ഉപ്പുതറയിൽ ബിജു ഐക്കര, ഏലപ്പാറയിൽ പി ജെ റെജി എന്നിവർ ഉദ്ഘാടനംചെയ്തു. തൊടുപുഴ മുട്ടത്ത് സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി ആർ പ്രമോദ് ഉദ്ഘാടനംചെയ്‍തു, ടി കെ മോഹനൻ അധ്യക്ഷനായി. കരിങ്കുന്നത്ത് സിപിഐ എം തൊടുപഴ വെസ്‌റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ ഉദ്ഘാടനംചെയ്‍തു, ജോഷി മാത്യു അധ്യക്ഷനായി. പുറപ്പുഴയില്‍ കെ എസ് സുനിൽ ഉദ്ഘാടനംചെയ്‍തു, എം പത്മനാഭൻ അധ്യക്ഷനായി. മണക്കാട് എസ് സുധീഷ് ഉദ്ഘാടനംചെയ്‍തു, പി കെ സുകുമാരൻ അധ്യക്ഷനായി. വണ്ണപ്പുറത്ത് കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റിയംഗം പോൾസൺ മാത്യു ഉദ്ഘാടനംചെയ്‍തു, മാത്യു എബ്രാഹം അധ്യക്ഷനായി. കരിമണ്ണൂരില്‍ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്‌റ്റിൻ ഉദ്ഘാടനംചെയ്‍തു, കെ കെ രാജൻ അധ്യക്ഷനായി. ഉടുന്പന്നൂരില്‍ സിപിഐ മുൻ സംസ്ഥാന കൗൺസിലംഗം കെ കെ ശിവരാമൻ ഉദ്ഘാടനംചെയ്‍തു, രാജു കൊന്നാനാൽ അധ്യക്ഷനായി. കുമാരമംഗലത്ത് ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ എ റോയ് ഉദ്ഘാടനംചെയ്‍തു. എ സുരേഷ് അധ്യക്ഷനായി. കുടയത്തൂര്‍ കാഞ്ഞാർ ടൗണിൽ നടത്തിയ യോഗം കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, അറക്കുളത്ത് കെഎസ്‍കെടിയു ജില്ലാ പ്രസിഡന്റ് കെ എൽ ജോസഫ്, വെള്ളിയാമറ്റം പൂമാലയില്‍ കർഷസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രൻ എന്നിവർ ഉദ്ഘാടനംചെയ്തു. മാട്ടുക്കട്ടയില്‍ കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാര്‍ ഉദ്ഘാടനംചെയ്തു. ഷാജി മാത്യു അധ്യക്ഷനായി.









0 comments