കിഫ്‌ബി ആകെ 803. 5 കോടി
മുഖച്ഛായ മാറ്റിയ റോഡ് വികസനം

രാജാക്കാട്– മെെലാടുംപാറ റോഡ്
കെ ടി രാജീവ്
Published on Nov 06, 2025, 01:00 AM | 3 min read
ഇടുക്കി
പിന്നോക്ക മലയോര ജില്ലയുടെ മുഖച്ഛായമാറ്റിയ സമാനതകളില്ലാത്ത റോഡ് വികസനം. കുണ്ടും കുഴിയും കുളവുമായി കിടന്ന റോഡുകളെ രാജ്യാന്തര നിലവാരമുള്ളതാക്കിയത് ഒന്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ. ചുരുങ്ങിയ കാലത്തിനുള്ളിൽ വൃത്തിയും വെടുപ്പുമുള്ള റോഡ് വികസനംകണ്ട് പുറം ജില്ലക്കാരും വിദേശികളടക്കമുള്ളവരും അതിശയിക്കുകയാണ്. കിഫ്ബി(കേരള ഇൻഫ്രാ സ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡ് )മാത്രം 803. 5 കോടിരൂപയുടെ വികസനമാണ്. കൂടാതെ കോടിക്കണക്കിന് രൂപയുടെ പിഡബ്ല്യുഡി, കെഎസ്‌ടിപി റോഡുകളുടെ വികസനവും ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ നടന്നു. ഇപ്പോഴും തുടരുകയാണ്. കിഫ്‌ബി പദ്ധതി പ്രകാരം ഇടുക്കി ഡിവിഷന്റെ കീഴിൽ എട്ട് പദ്ധതികളാണുള്ളത്. ഇതിൽ രണ്ട് വലിയ റോഡുകളുടെ നിർമാണം പൂർത്തീകരിച്ചു. നാല് വൻകിട റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. രണ്ട് പദ്ധതികൾക്ക് കരാറും പൂർത്തിയായി നടപടിളിലേക്ക്.
പൂർത്തീകരിച്ച പ്രവൃത്തികൾ
ഉടുമ്പൻചോല– -ചിത്തിരപുരം, പീരുമേട്–- ദേവികുളം റോഡുകൾ ഉടുമ്പൻചോല, ദേവികുളം നിയോജകമണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന കൂടുതൽ പേർക്ക് പ്രയോജനപ്രദമായ റോഡ്. കിഫ്ബി 2016-–17 വർഷം അനുവദിച്ച 178 കോടി രൂപയുടെ പദ്ധതിയാണ് ഉടുമ്പൻചോല– -ചിത്തിരപുരം റോഡ്. ഇതിന്റെ ഭാഗമായി അഞ്ച് പാലങ്ങൾ നിർമിച്ചു. 38.444 കിലോ മീറ്റർ റോഡ് നിർമാണം 2024- ജൂണിൽ പൂർത്തിയാക്കി. മലയോര ഹൈവേ - പീരുമേട് -– ദേവികുളം റോഡാണ് 44.09 കോടി കിഫ്ബി ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ മറ്റൊന്ന്. തൊടുപുഴ–പുളിയൻമല റോഡും നരിയംപാറ മുതൽ കട്ടപ്പനവരെയുള്ള -2.90 കിലോ മീറ്ററും ഇതിൽ ഉൾപ്പെടുന്നു.
നിർമാണം പുരോഗമിക്കുന്നവ
കമ്പംമെട്ട്– വണ്ണപ്പുറം റോഡ്
കിഫ്ബി 2017-–2018 രാമക്കൽമേട് -കമ്പംമെട്ട്– വണ്ണപ്പുറം റോഡ്. ഒന്നാംഭാഗം കമ്പംമെട്ട് മുതൽ ഞൊണ്ടിക്കൽ വരെ 28.1 കിലോ മീറ്ററാണ്. നിർമാണ ചെലവ് 99.82 കോടി രൂപ. 2023 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തിയുടെ 98 ശതമാനവും പൂർത്തിയാക്കി. റോഡ് സേഫ്റ്റി പ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്. കാലാവധി നീട്ടണമെന്ന കരാറുകാരന്റെ അപേക്ഷ പ്രോജക്ട് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. പ്രധാനമായും ഉടുമ്പൻചോല നിയോജകമണ്ഡലത്തിലൂടെ പോകുന്നു.
ഇരുട്ടുകാനം - ആനച്ചാൽ–എല്ലക്കൽ മൈലാടുംപാറ റോഡ്
ഉടുമ്പൻചോല, ദേവികുളം നിയോജകമണ്ഡലങ്ങളിൽ പോകുന്ന പ്രധാന റോഡ്. കിഫ്ബി ഹിൽ ഹൈവേ - ഇരുട്ടുകാനം– - ആനച്ചാൽ– -എല്ലക്കൽ– മൈലാടുംപാറ റോഡ്- സ്കെച്ച്- ഒന്ന് എല്ലക്കൽ മുതൽ വലിയമുല്ലക്കാനം വരെ 16 കിലോ മീറ്ററാണ്. 39.79 കോടി രൂപയാണ് നിർമാണചെലവ്. പദ്ധതിയിൽ 5.25 കിലോ മീറ്റർ റോഡും എല്ലയ്ക്കൽ പാലം നിർമാണവുമാണ് ഉൾപ്പെടുന്നത്. നിർമാണം 2023 ഫെബ്രുവരിയിൽൽ ആരംഭിച്ചു. സംരക്ഷണഭിത്തികളുടെ നിർമാണം, ഡ്രൈനേജ്, ക്രോസ് ഡ്രൈനേജ്, പാറ പൊട്ടിക്കൽ, ഡിബിഎം തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഡിബിഎം 1.04 കിലോ മീറ്റർ പൂർത്തീകരിച്ചു. നിലവിൽ 45 ശതമാനം പുരോഗതി കൈവരിക്കാനായി.
പീരുമേട് –ദേവികുളം റോഡ്
കിഫ്ബി മലയോര ഹൈവേ -പീരുമേട്– -ദേവികുളം റോഡിന് 144.09 കോടിയാണ് നിർമാണ ചെലവ് പ്രതിക്ഷിക്കുന്നത്. തൊടുപുഴ– പുളിയൻമല റോഡും, മേരികുളം മുതൽ നരിയന്പാറവരെ -12.70 കിലോ മീറ്ററും ഉൾപ്പെടുന്നുണ്ട്. 24/03/2023 മാർച്ചിൽ ആരംഭിച്ച നിർമാണത്തിന്റെ 87 ശതമാനവും പൂർത്തിയായി. നിലവിൽ റീട്ടെനിങ് വാൾ, ഐറിഷ് ഡ്രെയിൻ, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവ പുരോഗമിച്ചുവരുന്നു. ഡിബിഎം, ബിസി 12.7 കിലോ മീറ്റർപൂർത്തീകരിക്കാനായി. ഡിസംബർവരെ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ പരിഗണിച്ചുവരുന്നു. ഇടുക്കി, പീരുമേട് നിയോജകമണ്ഡലങ്ങളിലൂടെ പോകുന്ന റോഡാണിത്.
പീരുമേട്–ദേവികുളം,
ചപ്പാത്ത് –മേരികുളം
കിഫ്ബി മലയോര ഹൈവേ പീരുമേട്–- ദേവികുളം റോഡ് തൊടുപുഴ– പുളിയൻമല , ചപ്പാത്ത്– മേരികുളം തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്നതാണ്. 2023 മാർച്ചിൽ തുടങ്ങിയ നിർമാണ പ്രവൃത്തികളുടെ 84 ശതമാനവും പൂർത്തിയാക്കി. കൂടാതെ കലുങ്ക്, സംരക്ഷണഭിത്തി, ഐറിഷ് ഓടകൾ, , റോഡ് സുരക്ഷാ, ടൈൽ പ്രവൃത്തികൾ പുരോഗമിക്കുന്നു. നിർമാണ കാലാവധി ഡിസംബർ വരെ നീട്ടുന്നതിനുള്ള അപേക്ഷ പരിഗണിച്ചുവരുന്നു.
നിർമാണോദ്‌ഘാടനം
നത്തുകല്ല്-–അടിമാലി റോഡ് 55.068 കോടി
ഇടുക്കി, ഉടുമ്പൻചോല നിയോജകമണ്ഡലങ്ങളിലൂടെ പോകുന്ന പ്രധാന റോഡിന്റെ നിർമാണ ഉദ്‌ഘാടനം കഴിഞ്ഞദിവസം നടന്നു. ദീർഘനാളത്തെ ജനതയുടെ ആവശ്യമായിരുന്നു. റോഡിന് ടെൻഡറായി. പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്. ഉടൻ നിർമാണം തുടങ്ങും.
കരുതിക്കളം–ചേലച്ചുവട് – - വണ്ണപ്പുറം 52.013 കോടി
തൊടുപുഴ, ഇടുക്കി നിയോജകമണ്ഡലങ്ങളിലൂടെ പോകുന്ന ഇൗ റോഡേിന്റേയും നിർമാണ ഉദ്‌ഘാടനം നടന്നു. 52.013 കോടി കിഫ്ബി ഫണ്ടാണ്. കരുതിക്കളം–- ചേലച്ചുവട്– - വണ്ണപ്പുറം വേഗപാതയാണ്. സാങ്കേതികാനുമതിയെ തുടർന്ന് പ്രവൃത്തി ടെൻഡർ ചെയ്‌തു. കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്‌തു. നിർമാണം ഉടൻ ആരംഭിക്കാനാകും. സംസ്ഥാനത്തെ വലിയ ജില്ലയാണ് ഇടുക്കി. വിദൂര പ്രദേശങ്ങളെയും ഗ്രാമ–നഗര മേഖലകളേയും തമ്മിൽ ബന്ധിപ്പിച്ച് സർവതല വികസനം സാധ്യമാക്കുകയാണ് കിഫ്‌ബി ഫണ്ടിലൂടെ ജനകീയ സർക്കാർ.









0 comments