ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം നടപ്പാക്കിയത്‌ എല്‍ഡിഎഫ് 
സര്‍ക്കാര്‍: സി വി വര്‍ഗീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2025, 12:15 AM | 1 min read

അടിമാലി

ജില്ലയിലെ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം പാലിച്ച സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. അടിമാലിയില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിവാദ്യ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കോണ്‍ഗ്രസ് കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളാണ് മലയോര ജനതയെ കുടിയേറ്റ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. കപട പരിസ്ഥിതി സംഘടനകളും അരാഷ്ട്രീയവാദികളും നടത്തുന്ന കള്ള പ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം. ജില്ലയിലെ ജനങ്ങളെ കുടിയിറക്കിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരുകള്‍ക്കുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് ആദ്യമായി കുടിയിറക്കിയത്. 2025 ആഗസ്‌ത്‌ 27 ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച ‘ഭൂപതിവ്നിയമ ഭേദഗതി ചട്ടം’ ജില്ലയിലെ ജനങ്ങളുടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉറപ്പ് വരുത്തും. ജില്ലയിലെ നിര്‍മാണപ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനും നിയമ സാധുത ലഭിക്കാനും ഇടയാക്കും. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. സങ്കുചിതമായ അരാഷ്ട്രീയ സംഘടകളുടെ വക്താക്കളായി കോണ്‍ഗ്രസ് നേതൃത്വം മാറി. ഇതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ കഴിയില്ല. നവ ഇടുക്കിയെ സൃഷ്ടിക്കുന്നതിന് യുഡിഎഫ്, കപട പരിസ്ഥിതി സംഘടനകളെ ഒറ്റപ്പെടുത്തി, ജനങ്ങൾ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ക്കൊപ്പം നില്‍ക്കണമെന്ന്‌ സി വി വര്‍ഗീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home