കെഎസ്ടിഎ വിദ്യാഭ്യാസ ഓഫീസ് ധർണ നാളെ

ഇടുക്കി
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ശനിയാഴ്ച വിദ്യാഭ്യാസ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദാക്കുക, ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം നിർമിക്കുക, അധ്യാപകരുടെ ജോലി സംരക്ഷിക്കുക, ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്തിക മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിക്കും. തൊടുപുഴയിലും പീരുമേട്ടിലും സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ എ എം ഷാജഹാൻ, എം രമേഷ് എന്നിവര്‍ ഉദ്ഘാടനംചെയ്യും. അറക്കുളത്ത് ജില്ലാസെക്രട്ടറി എം ആർ അനിൽകുമാർ, കട്ടപ്പനയിൽ പ്രസിഡന്റ് കെ ആർ ഷാജിമോൻ, അടിമാലിയിൽ സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ എന്നിവരും മൂന്നാറില്‍ ജില്ലാ ട്രഷറർ എം തങ്കരാജും നെടുങ്കണ്ടത്ത് ജോയിന്റ് സെക്രട്ടറി തോമസ് ജോസവും ഉദ്ഘാടനംചെയ്യും. ധർണയിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് സെക്രട്ടറി എം ആർ അനിൽകുമാറും പ്രസിഡന്റ് കെ ആർ ഷാജിമോനും അഭ്യർഥിച്ചു.









0 comments