കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കത്തിപ്പാറയിൽ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
അടിമാലി കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രോദയൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ സൈഫുദീൻ മുഖ്യപ്രഭാഷണം നടത്തി. പി ജി പ്രകാശ് റിപ്പോർട്ടും എൻ ആർ വിജയകുമാർ കണക്കും അവതരിപ്പിച്ചു. വി കെ രാജീവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഭോഗീന്ദ്രൻ, ഇന്ദിര കൃഷ്ണൻ, പി കെ മോഹനൻ, കെ കെ തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചന്ദ്രോദയൻനായർ(പ്രസിഡന്റ്), പി ജി പ്രകാശ്(സെക്രട്ടറി), ഷൈജൻ രാഘവൻ(ട്രഷർ ). 27 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.









0 comments