കെഎസ്ഇബി ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം
വൈദ്യുതി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കണം

കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഇ മനോജ് ഉദ്ഘാടനംചെയ്യുന്നു
മൂലമറ്റം
വൈദ്യുതി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കണമെന്നും ജല വൈദ്യുതി ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തണമെന്നും കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂലമറ്റം എച്ച്ആര്‍സി ഹാളില്‍ സമ്മേളനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഇ മനോജ് ഉദ്ഘാടനംചെയ്‍തു. ജില്ലാ പ്രസിഡന്റ് കെ പി സതീഷ്‍കുമാർ അധ്യക്ഷനായി. പമ്പ്ഡ് സ്റ്റോറേജ്, കാറ്റിൽനിന്ന് ഊർജം തുടങ്ങിയ നവ ഉൽപ്പാദന സങ്കേതങ്ങളെക്കുറിച്ച് പഠിക്കുക, വിതരണ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കുക. വാളറ മാങ്കുളം 220 കെവി പാതയുടെ വനഭൂമി ക്ലിയറൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ കെഎസ്ഇബിയെ അപകീർത്തിപ്പെടുത്തുന്നതിനെ ചെറുത്തുതോൽപ്പിക്കുക, ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള കേന്ദ്രത്തിനെതിരെ പ്രതികരിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. ജില്ലാ സെക്രട്ടറി അമല്‍ രവീന്ദ്രൻ റിപ്പോര്‍ട്ടും ട്രഷറര്‍ മനോജ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ഇന്ദിര, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ജിജോ സി ചാക്കോ, സൗത്ത് സോണൽ സെക്രട്ടറി ജാസ്‍മിൻ ബാനു, വനിതാ സബ് കമ്മിറ്റി കൺവീനർ നാൻസി ജോസഫ്, പി വി ലതീഷ്, പി ആർ മനോജ്‌കുമാർ, സോണൽ സെക്രട്ടറി എൻ നന്ദകുമാർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുബീഷ്, സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. റിട്ടയര്‍ ചെയ്‍ത അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. ഭാരവാഹികള്‍: കെ പി സതീഷ് കുമാർ(പ്രസിഡന്റ്), സിജു സാം(വർക്കിങ് പ്രസിഡന്റ്), റെജിമോൻ പൊന്നപ്പൻ(സെക്രട്ടറി), കൃഷ്ണദാസ് നാരായണൻ(ഓർഗനൈസിങ് സെക്രട്ടറി), വി എസ് മിനിമോൾ(ട്രഷറർ).








0 comments