സ്‍മാര്‍ട് കൃഷിഭവൻ നാടിന് സമർപ്പിച്ചു

സ്‍മാര്‍ട് കൃഷിഭവൻ വണ്ണപ്പുറത്ത് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
ജില്ലയിലെ ആദ്യ സ്‍മാര്‍ട് കൃഷിഭവൻ വണ്ണപ്പുറത്ത് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‍തു. കർഷകരുടെയും പൊതുപ്രവർത്തകരുടെയും ദീർഘകാല ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ നബാർഡിന്റെ ധനസഹായത്തോടെ വണ്ണപ്പുറത്ത് സ്‌മാര്‍ കൃഷി ഭവൻ അനുവദിച്ചത്. കൃഷിഭവനോടൊപ്പം 50ഓളം കർഷകരെ ഉള്‍ക്കൊള്ളുന്ന ട്രെയിനിങ് ഹാള്‍, കാർഷികോൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഇക്കോ ഷോപ്പ്, രോഗകീട ബാധകളെ തിരിച്ചറിയുന്നതിനും പ്രതിവിധികൾ സ്വീകരിക്കാനുമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ജൈവ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യാൻ ബയോ ഫാർമസി, കർഷകർക്ക് അപേക്ഷാവിവരങ്ങളും വിവിധ രജിസ്ട്രേഷൻ നടപടികളും സുഗമമാക്കാൻ ഫ്രണ്ട് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കർഷകർക്കാവശ്യമായ വിത്തുമുതൽ വിപണിവരെ ഒരു കുടക്കീഴിൽ എന്ന ആശയത്തിലാണ് സ്‍മാര്‍ട് കൃഷിഭവൻ വിഭാവനം ചെയ്തിരിക്കുന്നത്. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എബ്രഹാം സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ആത്മ ഇടുക്കി പ്രോജക്ട് ഡയറക്ടര്‍ ഡീന എബ്രഹാം ക്രോപ് ഹെല്‍ത്ത് ക്ലിനിക് ആൻഡ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് അവതരിപ്പിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ സേവ്യര്‍ ഔസേപ്പ് കുന്നപ്പള്ളില്‍ മുള്ളരിങ്ങാടിനെ ആദരിച്ചു. കാര്‍ഷിക സെമിനാറുകള്‍, അഗ്രോ ക്ലിനിക്ക്, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരുടെ ക്ലാസ് തുടങ്ങിയവയും നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ് ആശ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം എ ബിജു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, ജഗദമ്മ വിജയന്‍ തുടങ്ങിയവർ സംസാരിച്ചു.









0 comments