കട്ടപ്പന ഗവ. കോളേജിൽ വിജ്ഞാനോത്സവം
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നേറുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍

കട്ടപ്പന ഗവ. കോളേജിൽ വിജ്ഞാനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന ഗവ. കോളേജിൽ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുവർഷ ബിരുദ കോഴ്‌സുകൾ വിദ്യാർഥികൾക്ക് ഒട്ടനവധി അവസരങ്ങൾ തുറന്നുനൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ്തല ഉദ്ഘാടന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. വി കണ്ണൻ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ. ഒ സി അലോഷ്യസ്, പിടിഎ വൈസ് പ്രസിഡന്റ് പി എസ് സുരേഷ്, എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ്, സെനറ്റ് അംഗം ഡോ. സിമി സെബാസ്റ്റ്യൻ, ഡോ. ജോബിൻ സഹദേവൻ, ക്യാപ്റ്റൻ ടോജി ഡോമിനിക്, ഡോ. എസ് ജെ ഷാബു, സനൂജ സഹദേവൻ, അനു പങ്കജ്, ഇ കെ സ്വരാഗ് എന്നിവർ സംസാരിച്ചു.









0 comments