അതിജീവനത്തിന്റെ കഥപറയും


‘കാടിറങ്ങുന്നവൾ ’പ്രദർശനത്തിന്‌

ayp`ewfwefw4fസ്വന്തം ലേഖകൻ

അമരാവതി ഗവൺമെന്റ്‌ ഹൈസ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നിർമിച്ച കാടിറങ്ങുന്നവൾ' 
എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ

വെബ് ഡെസ്ക്

Published on Nov 14, 2025, 12:00 AM | 1 min read

കുമളി '

കാടിറങ്ങുന്നവൾ' എന്ന ഹ്രസ്വ ചിത്രത്തിലൂടെ കാടിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ് അമരാവതി ഗവൺമെന്റ്‌ ഹൈസ്കൂളിൽ ഒരുകൂട്ടം വിദ്യാർഥികളും അധ്യാപകരും. സ്കൂളിലെ ചിത്രകലാ അധ്യാപകനായ ഷാ മുഹമ്മദ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അഭിനയവും അണിയറയും കൈകാര്യം ചെയ്തിരിക്കുന്നത് വിദ്യാർഥികളും അധ്യാപകരും -അനധ്യാപകരുമാണ്. 
 സ്കൂൾ മുൻ പ്രഥമാധ്യാപിക സി എം പദ്മശ്രീ, അധ്യാപകരായ കെ ആർ റെജിമോൾ, പി കിരൺ രാജ്, ഗ്രീതു എലിസബത്ത് തോമസ്, പിടിഎ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രീകരണം വിജയകരമായി പൂർത്തീകരിക്കാനായത്. പ്രൊഫഷണൽ രീതിയിൽ മൂന്നു ദിവസം കൊണ്ട് ഭൂരിഭാഗവും ചിത്രീകരിച്ചത് കേരള വനം വകുപ്പിന്റെ സഹകരണത്തോടെ തേക്കടി വനപ്രദേശത്താണ്. പാഠ്യപദ്ധതിയിൽ സിനിമ കൂടി ഉൾപ്പെടുത്തിയതിന്റെ ഭാഗമായി കുട്ടികൾക്ക് തിയറി മാത്രമല്ല സിനിമ നിർമാണവും അടുത്തറിയാൻ അവസരം ഒരുക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ചിത്രം നിർമിക്കാം എന്നൊരു ചിന്ത രൂപപ്പെട്ടതെന്ന്‌ സംവിധായകൻ ഷാ മുഹമ്മദ്‌ പറഞ്ഞു. ഒന്നര വർഷത്തെ പരിശ്രമഫലമായാണ് ചിത്രം പുറത്തിറക്കാൻ സാധിച്ചത്– സ്കൂൾ പഥമാധ്യാപിക എസ് ശ്രീജ പറഞ്ഞു. ചിത്രത്തിന്റെ ആദ്യ പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച പ്രത്യേക തീയേറ്ററിൽ നടന്നു. സമീപപ്രദേശത്തെ നിരവധി സ്കൂളുകളിലെയും കോളേജുകളിയെയും വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ നിരവധിപേർ പങ്കാളികളായി. ആദ്യമായി ഫിലിം കാമറ നേരിൽ കണ്ട കുട്ടികളിൽ സിനിമയുടെ സാങ്കേതിക വശങ്ങളെ പറ്റിയുള്ള അവബോധം വളർത്തിയെടുക്കാനുമായി. പാഠപുസ്‌തകങ്ങളിൽ ഒതുങ്ങിനിൽക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ മറക്കാനാവാത്ത അനുഭവമായെന്ന്‌ വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. 11- ാം ക്ലാസ്‌ വിദ്യാർഥിനിയായ ആർദ്രാ പ്രസാദ് ആണ് ചിത്രത്തിലെ നായിക. 26 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ചിത്രീകരണ മികവിലും ശബ്ദ-സംഗീത മികവിലും നിരവധി പ്രശംസകൾ ഏറ്റുവാങ്ങി കഴിഞ്ഞു. പിന്നണി ഗായകൻ മത്തായി സുനിൽ രചിച്ച്‌ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ഗാനം ഏറെ ശ്രദ്ധേയമാണ്. ഇലപ്പച്ച പ്രൊഡക്ഷൻസ് ആണ് നിർമാണം. തുടർന്ന് വരുന്ന വർഷങ്ങളിലും ഇത്തരം മികവാർന്ന ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കാനാവും എന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.



deshabhimani section

Related News

View More
0 comments
Sort by

Home