ഇത് നാടിന്റെ ആരോഗ്യം

കിഫ്ബി പദ്ധതിയിൽ നിര്‍മാണം പൂര്‍ത്തീകരിച്ച അടിമാലി താലൂക്ക് ആശുപത്രി പുതിയ മന്ദിരം
ടി കെ സുധേഷ്‌കുമാർ
Published on Nov 06, 2025, 12:15 AM | 1 min read
അടിമാലി
ഒരു നാടിന്റെയാകെ സ്വപ്നമാണ് ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയില്‍ തലഉയര്‍ത്തി നില്‍ക്കുന്നത് . നിര്‍ദ്ധന രോഗികളുടെ ആശാകേന്ദ്രമായ അടിമാലി താലൂക്ക് ആശുപത്രി. സ്വപന പദ്ധതി ഉയര്‍ന്നത് കിഫ്ബിയിലൂടെ . 13.39 കോടിയാണ് കിഫ്ബിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താലൂക്ക് ആശുപത്രിക്കായി നിര്‍മിച്ച പുതിയ മന്ദിരം ഒക്ടോബറില്‍ നാടിനായി സമര്‍പ്പിച്ചു. ചികിത്സാ സൗകര്യങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് കൂടുതല്‍ ആധുനിക രീതിയിലുള്ള പുതിയ മന്ദിരം നിര്‍മാണം പൂര്‍ത്തിയാക്കി. മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. അടിയിലെ നിലയില്‍ കാത്ത് ഐസിസിയു, എക്സറേ യൂണിറ്റുമാണ് പ്രവര്‍ത്തിക്കുക, ഒന്നും രണ്ടും നിലയില്‍ ഒപി വിഭാഗവും പ്രവര്‍ത്തിക്കും. ഒന്നാം നിലയിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, രണ്ടാം നിലയിൽ കുട്ടികളുടെ വിഭാഗം , ഒഫ്താൽമോളജി, ഡെന്റൽ, ഇഎൻടി, ജനറൽ ഒപി, പനി ക്ലിനിക് എന്നിവയ്ക്കുള്ള മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. പുതിയ മന്ദിരത്തില്‍ തന്നെയാണ് ആധുനിക ബ്ലഡ് ബാങ്ക് യൂണിറ്റും പ്രവര്‍ത്തിപ്പിക്കുക. ഒപിയും എക്സറേ വിഭാഗവും പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേവികുളം ഉടുമ്പന്‍ചോല താലൂക്ക് മേഖലയിലെ ആയിരക്കണക്കിനായ ആളുകളുടെ ചികിത്സയ്ക്ക് കൂടുതല്‍ ഇടം ഒരുങ്ങുകയാണ്.









0 comments