കെജിഎൻഎ ഏരിയ സമ്മേളനം
ജില്ലാ ആശുപത്രിക്ക് ആനുപാതികമായി ജീവനക്കാരെ നിയമിക്കണം

കെജിഎൻഎ തൊടുപുഴ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ഷീനലാൽ ഉദ്‌ഘാടനം ചെയ്യുന്നു
തൊടുപുഴ
ജില്ലാ ആശുപത്രിക്ക് ആനുപാതികമായി ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കെജിഎൻഎ തൊടുപുഴ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നഴ്‌സിങ് ഇതരജോലികളിൽനിന്ന് നഴ്‌സുമാരെ ഒഴിവാക്കണമെന്നും നഴ്‌സിങ് ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്നും ഡിഎയും ലീവ്‌സറണ്ടറും സമയബന്ധിതമായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ഷീന ലാൽ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ ബുഷറ അധ്യക്ഷയായി. അശ്വതി മോഹൻ രക്തസാക്ഷി പ്രമേയവും വി എസ് നീതു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അശ്വതി അശോകൻ റിപ്പോർട്ടും ട്രഷറർ ദീപ സിറിയക് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ രജനി, സംസ്ഥാന കമ്മിറ്റിയംഗം ഷീമോൾ ലാൽ, ജില്ലാ സെക്രട്ടറി സി കെ സീമ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അശ്വതി മോഹൻ (പ്രസിഡന്റ്), കെ ജെ ബുഷറ (സെക്രട്ടറി), ദീപ സിറിയക് (ട്രഷറർ).









0 comments