ദേശാഭിമാനി വരിക്കാരായി കെജിഎന്‍എ

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കൗൺസിൽ അംഗങ്ങളുടെ ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും സെക്രട്ടറി സി കെ സീമ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന് കൈമാറുന്നു
പീരുമേട്
കേരള ഗവ. നഴ്സസ് അസോസിയേഷൻ(കെജിഎൻഎ) ജില്ലാ കൗൺസിൽ അംഗങ്ങൾ ദേശാഭിമാനി വാർഷിക വരിക്കാരായി. പീരുമേട്ടില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ ആദ്യ ഗഡുവായി 21 ജില്ലാ കൗൺസിൽ അംഗങ്ങളുടെ തുകയും ലിസ്റ്റും സെക്രട്ടറി സി കെ സീമ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ രജനി, സംസ്ഥാന കമ്മിറ്റിയംഗം പി കെ ഷീമോൾ, ജില്ലാ പ്രസിഡന്റ് കെ എച്ച് ഷൈല തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments