കെസിഇയു ഏലപ്പാറ ഏരിയ സമ്മേളനം

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏലപ്പാറ ഏരിയ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു
ഏലപ്പാറ
അപകടത്തിൽപ്പെടുന്നവരുടെ വായ്പ എടുത്തിട്ടുള്ളവരെ റിസ്‌ക് ഫണ്ടിൽ ഉൾപ്പെടുത്തണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ഏലപ്പാറ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറിൽ(കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയം) യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പി പി വിനോദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എ ജി അരുൺ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം ജെ വാവച്ചൻ, ടി സി രാജശേഖരൻ നായർ, പി ജി അജിത, ആന്റപ്പൻ എൻ ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഐ മൂവീസ്(പ്രസിഡന്റ്), പി പി വിനോദ്(സെക്രട്ടറി), വി ജെ തോമസുകുട്ടി(ട്രഷർ). 23 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.









0 comments