സതീഷിന് വിടനല്‍കി നാട്

ടി എസ് സതീഷിന്റെ മൃതദേഹം കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ അന്ത്യോപചാരം അർപ്പിക്കുന്നു
കട്ടപ്പന
സര്‍ക്കാര്‍ വെയര്‍ഹൗസില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച ചുമട്ടുതൊഴിലാളിക്ക് വിടനല്‍കി സഹപ്രവര്‍ത്തകരും നാട്ടുകാരും. സിഐടിയു അംഗം അന്യാര്‍തൊളു ബിടിആര്‍ നഗര്‍ താന്നിക്കല്‍ ടി എസ് സതീഷിന്റെ മൃതദേഹം കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ റീത്ത് സമര്‍പ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.









0 comments