കേന്ദ്രത്തിനെതിരെ അടങ്ങാത്ത കര്‍ഷകരോഷം

കർഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് ധർണ അഖിലേന്ത്യ കിസാൻ സഭ ദേശീയ സമതി അംഗം എം എം മണി ഉദ്‌ഘാടനംചെയ്യുന്നു
കട്ടപ്പന
സബ്‌സിഡി വെട്ടിക്കുറച്ച് രാസവള വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധം ഇരമ്പി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ കർഷകരും കർഷക തൊഴിലാളികളും ഉൾപ്പെടെ നൂറിലേറെ പേർ അണിനിരന്നു. അഖിലേന്ത്യ കിസാൻസഭ ദേശീയ സമിതിയംഗം എം എം മണി എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സിതാര ജയൻ അധ്യക്ഷയായി. സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി വി വർഗീസ്, നേതാക്കളായ വി ആർ സജി, മാത്യു ജോർജ്, സജിമോൻ ടൈറ്റസ്, ബേബി മാത്യു, കെ പി സുമോദ്, കെ എൻ വിനീഷ് കുമാർ, കെ പി സജി എന്നിവർ സംസാരിച്ചു. തൊടുപുഴ തൊടുപുഴ ഹെഡ് പോസ്റ്റ്‌ഓഫീസ് പടിക്കൽ നടത്തിയ ധർണ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രൻ അധ്യക്ഷനായി. സി എസ് ഷാജി, പി ഡി സുമോൻ, സംസ്ഥാന കമ്മിറ്റിയംഗം ആശ വർഗീസ്, ആർ പ്രശോഭ്, ടെസിമോൾ മാത്യു, എം പത്മനാഭൻ, കെ ജി വിനോദ് എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം നെടുങ്കണ്ടം ഹെഡ് പോസ്റ്റ്‌ഓഫീസ് മാർച്ചിൽ നൂറുകണക്കിന് കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്നു. തുടർന്ന് നടത്തിയ ധർണ കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി രവി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ സദാശിവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം എ സിറാജുദ്ദീൻ, പ്രസിഡന്റ് കെ ജി ആർ മേനോൻ, എൻ കെ ഗോപിനാഥൻ, വി സി അനിൽ തുടങ്ങിയവർ സംസാരിച്ചു.









0 comments