എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി: കർഷകസംഘം

ഇടുക്കി
ഭൂ പതിവ് ചട്ട രൂപീകരണത്തിലൂടെ വെളിവായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് കർഷകസംഘം. മലയോര ജനതയുടെ കണ്ണീരും ചോരയും വീണ ഇടുക്കിയുടെ ഭൂമിപോരാട്ടങ്ങൾക്ക് ഒടുവിൽ നിയമപരമായ വിരാമം വന്നിരിക്കുന്നു. ജില്ല രൂപംകൊണ്ട കാലം മുതൽ കർഷകർ നേരിടുന്ന ആശങ്കകൾക്കാണ് പരിഹാരമാകുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിച്ചു. സാധാരണക്കാരായ മലയോര കർഷക ജനതയോട് എന്നും ഇടതു സർക്കാരിന് അനുഭാവപൂർവമായ നിലപാടാണുള്ളത്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും കർഷകരോടുള്ള പ്രതിബദ്ധതയുമാണ് ചട്ടരൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ജില്ലാ പ്രസിഡന്റ് എൻ വി ബേബിയും സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യനും പറഞ്ഞു.









0 comments