ജെപിഎം കോളേജിൽ വിജ്ഞാനോത്സവം

കട്ടപ്പന
ലബ്ബക്കട ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിജ്ഞാനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ജെപിഎം കോളേജ് വലിയ സംഭാവന നൽകിയതായി മന്ത്രി പറഞ്ഞു. മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് അധ്യക്ഷനായി. സെന്റ് ജോസഫ് പ്രോവിൻസ് ഓഡിറ്റർ ഫാ. മാത്യു മുണ്ടിയത്ത്, പ്രിൻസിപ്പൽ ഡോ. വി ജോൺസൺ, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ഡോ. റോണി എസ് റോബർട്ട്, ഫാ. ചാൾസ് തോപ്പിൽ, തങ്കച്ചൻ പാമ്പാടുംപാറ, ജോജോ കുമ്പളന്താനം, ടി എസ് സനൂപ് കുമാർ എന്നിവർ സംസാരിച്ചു. റാങ്ക് ജേതാക്കളെ അനുമോദിച്ചു.









0 comments