അന്താരാഷ്ട്ര സഹകരണ ദിനാഘോഷം

ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ ദിനാഘോഷം എംഎം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
നെടുങ്കണ്ടം
ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂണിയൻ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം നടത്തി. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷനായി. ദിനാചരണത്തിന്റെ ഭാഗമായി ‘സഹകരണ നിയമവും ചട്ടങ്ങളും’ എന്ന വിഷയത്തില്‍ റിട്ട. അസി. രജിസ്ട്രാര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ക്ലാസെടുത്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി മോന്‍സി ജേക്കബ്, തോമസ് മൈക്കിള്‍, എം എന്‍ ഗോപി, എം കെ സുരേഷ് കുമാര്‍, ആര്‍ രാധാകൃഷ്ണന്‍ നായര്‍, ടി സി രാജശേഖരന്‍ നായര്‍, എബ്രഹാം കുര്യാക്കോസ്, യു അബ്ദുള്‍ റഷീദ്, വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.









0 comments