സംയോജിത കൃഷി ക്യാമ്പയിൻ
തൊടുപുഴ വെസ്‌റ്റിൽ പച്ചക്കറികൃഷിക്ക് തുടക്കമായി

സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ വെസ്‌റ്റ് ഏരിയയിലെ പച്ചക്കറികൃഷി കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്യുന്നു
തൊടുപുഴ
സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ വെസ്‌റ്റ് ഏരിയയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. മണക്കാട് പഞ്ചായത്തിൽ ഒരേക്കർ സ്ഥലവും കരിങ്കുന്നം, മുട്ടം, പുറപ്പുഴ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമായി ആറേക്കർ സ്ഥലത്തുമാണ് കേരള കർഷക സംഘം പച്ചക്കി കൃഷി നടത്തുന്നത്. ഓണത്തിന് വിളവെടുപ്പ് നടത്താൻ കഴിയുന്ന തരത്തിലാകണ് പച്ചക്കറി കൃഷി നടത്തുന്നത്. ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ വെങ്ങല്ലൂർ ആസ്ഥാനമായുള്ള കർഷകസംഘത്തിന്റെ നേച്ചർ ഫ്രഷ് സൊസൈറ്റിവഴി പൊതുജനങ്ങൾക്ക് നൽകും. മണക്കാട് നടന്ന നടീൽ ഉത്സവം കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം ആശ വർഗീസ്, ജില്ലാ എക്‌സിക്യുട്ടിവംഗം സി എസ് ഷാജി, ജില്ലാ കമ്മിറ്റിയംഗം ആർ പ്രശോഭ്, എ എൻ ചന്ദ്രബാബു, പി ശിവരാമൻ, വത്സമ്മ സൈമൺ, ടിനുമോൻ ശശി എന്നിവർ സംസാരിച്ചു.









0 comments