സ്വാതന്ത്ര്യദിനാഘോഷ റാലിയും സമ്മേളനവും

രാജകുമാരിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
രാജകുമാരി
രാജകുമാരി പഞ്ചായത്ത് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രാജകുമാരിയിൽ സ്വാതന്ത്ര്യദിനാഘോഷ റാലിയും സംസ്കാരിക സമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ദേശീയപതാക ഉയർത്തി. പമ്പ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച സ്വാതന്ത്ര്യദിന റാലി എം എൻ ഹരിക്കുട്ടൻ ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂൾ–കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ സിഡിഎസ്, സ്വയംസഹായസംഘങ്ങൾ തുടങ്ങി നിരവധിപേർ പങ്കുചേർന്നു. മുരിക്കുംതൊട്ടി മോണ്ട്ഫോർട്ട് സ്കൂൾ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഡോ. കെ ജെ കുര്യൻ, ഫാ. ബെന്നി ഉലഹന്നാൻ, പോൾ പരിത്തിപ്പിള്ളി, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി പി രാജാറാം, ട്രഷറർ അജേഷ് മുകളേൽ, ബോസ് പുത്തയത്ത്, വർഗീസ് ആറ്റുപുറം, ജനറൽ കൺവീനർ കെ ജെ സിജു തുടങ്ങിയവർ സംസാരിച്ചു.
പാറത്തോട് കമ്പിളികണ്ടത്ത് വാർഡുകൾ കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ടി പി മൽക്ക അധ്യക്ഷനായി. കവി ആന്റണി മുനിയറ സ്വാതന്ത്ര്യദിന സന്ദേശം നൽകി. റാലി കൊന്നത്തടി ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സുമംഗല വിജയൻ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോർജ്, ടി കെ കൃഷ്ണൻകുട്ടി, ജോബി പേടിക്കാട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകൻ, കർഷക, സംരംഭകൻ, സംരംഭക, വിദ്യാഭ്യാസ മികവ് തെളിയിച്ചവർ എന്നിവരെ ആദരിച്ചു.









0 comments