മതനിരപേക്ഷ ഇന്ത്യയ്‌ക്കായ്
യുവകരുത്തായി സമരസംഗമം

ഡിവൈഎഫ്‌ഐ തൊടുപുഴ ഇൗസ്‌റ്റ് ബ്ലോക്ക് കമ്മിറ്റി ഇടവെട്ടിയിൽ സംഘടിപ്പിച്ച സമരസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു
ഇടുക്കി
വിഭജനവും വേർതിരിവും വേണ്ട, തുല്യതയുടെയും ബഹുസ്വരതയുടെയും റിപ്പബ്ലിക്കിനായുള്ള യുവജനതയുടെ പോരാട്ടങ്ങൾക്ക് അവസാനമില്ല. കെട്ടുപാടുകളും വിലക്കുകളും ഭരണകൂട ഭീകരതയായി ജനതയെ വരിഞ്ഞുമുറുക്കുമ്പോൾ ചെറുക്കാൻ നാടിനോട് പ്രതിബദ്ധതയുള്ള യുവകരുത്തുണ്ട്. ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ വമ്പിച്ച ‘സമരസംഗമം’ സംഘടിപ്പിച്ചു. ദേശാഭിമാനത്താൽ പ്രചോദിതരായി യുവകരുത്തായ ഡിവൈഎഫ്‌ഐ രാജ്യത്തിന്റെ ഓരോ സ്വാതന്ത്ര്യദിനങ്ങളിലും നടത്തിയ സംഗമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പ്രതികൂല കാലാവസ്ഥയിലും ഇത്തവണ നൂറുകണക്കിന് യുവതീയുവാക്കൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലയിൽ 15 കേന്ദ്രങ്ങളിലായിരുന്നു തുല്യതയുടെ റിപ്പബ്ലിക്കിനായി സമരസംഗമം സംഘടിപ്പിച്ചത്.
തൊടുപുഴ
തൊടുപുഴ ഇൗസ്‌റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവെട്ടിയിൽ സമരസംഗമം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് ഇടവെട്ടി ടൗണിൽ സമാപിച്ചു. കെ എം അൽത്താഫ് അധ്യക്ഷനായി. എം എസ് ശരത്ത്, ടി കെ ജിൻസ് എന്നിവർ സംസാരിച്ചു.
തൊടുപുഴ വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി തൊടുപുഴ ഗാന്ധി സ്ക്വയറിൽ സമരസംഗമം സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനം ചെയ്തു. ടിനു ശശി അധ്യക്ഷനായി. ആൽബിൻ വടശ്ശേരി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം കെ എസ് അനന്തു, പ്രമോദ് ബാബു എന്നിവർ സംസാരിച്ചു.
കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റി വണ്ണപ്പുറത്ത് നടത്തിയ സമരസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ ഉദ്‌ഘാടനം ചെയ്‌തു. അഖിൽ സോമൻ അധ്യക്ഷനായി. ആര്യ രാമചന്ദ്രൻ, ശരത് എന്നിവർ സംസാരിച്ചു.
മൂന്നാർ
മൂന്നാറിൽ സമരസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എസ് മണികണ്ഠൻ അധ്യക്ഷനായി. സിപിഐ മൂന്നാർ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ, ബ്ലോക്ക് സെക്രട്ടറി കെ വി സമ്പത്ത്, ഹരിസുധൻ, രഞ്ജിത്, ഷജിൻ ആന്റണി, ഡിക്സൺ എന്നിവർ സംസാരിച്ചു.
നെടുങ്കണ്ടം
നെടുങ്കണ്ടത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് മിലൻ ജേക്കബ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ എസ് അൻസാരി, പി എൻ വിജയൻ, വി സി അനിൽ, സി വി ആനന്ദ്, പി കെ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
മൂലമറ്റം
മൂലമറ്റം ബ്ലോക്ക് കമ്മിറ്റി ഇളംദേശത്ത് സമരസംഗമം നടത്തി. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് പി പി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സനു പി തങ്കച്ചന്റെ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അരുൺ തങ്കച്ചൻ, ടി കെ ശിവൻ നായർ, ഇ കെ കബീർ, മനു മാത്യു, പി എം ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
കട്ടപ്പന
കട്ടപ്പനയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ, നിയാസ് അബു, അജോ സെബാസ്റ്റ്യൻ, എസ് കണ്ണൻ, വി സി സരുൺ തുടങ്ങിയവർ സംസാരിച്ചു.
പീരുമേട്
പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ റാലി സംഘടിപ്പിച്ചു. സമരസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി എ ജെയ്സൺ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വിനോദ് റൂണി, ജില്ലാ വൈസ് പ്രസിഡന്റ് മിനി സുരേഷ്, അജു മാത്യു എന്നിവർ സംസാരിച്ചു.
അടിമാലി
അടിമാലിയില്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോമോന്‍ ജോയി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ടി കെ ഷാജി, സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍, സി എസ് സുധീഷ് എന്നിവര്‍ സംസാരിച്ചു.
രാജാക്കാട്
രാജാക്കാട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അമ്പുരാജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം ആർ രഞ്ജിത്ത്, ട്രഷറർ എം എസ് വിനീത്, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ ആദർശ് ഇസക്കിയേൽ, ഷാൽബിൻ ബേബി, സുരേഷ് ചമയം തുടങ്ങിയവർ സംസാരിച്ചു.
മറയൂർ
മേലാടിയിൽനിന്ന് മറയൂരിലേക്ക് പ്രകടനം നടത്തി. നൂറുവീട് സെന്റ് മേരീസ് ചർച്ച് ഷോപ്പിങ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന സമരസംഗമം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് ശശികുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ആർ കാർത്തിക്, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ ശ്രീമുരുകൻ, എസ് വിഘ്നേഷ്, സി കിരൺ, ഡി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
ഏലപ്പാറ
ഉപ്പുതറയിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി ആർ അനീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, സെക്രട്ടറി പി പി പ്രശാന്ത്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ആർ രതീഷ്, പ്രദീപ് രാജ്, എബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു. പാലം ജങ്‌ഷനിൽനിന്ന് നൂറുകണക്കിന് യുവതീയുവാക്കൾ പങ്കെടുത്ത പ്രകടനവും നടന്നു.
ശാന്തൻപാറ
ശാന്തൻപാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുമ്പൻചോലയിൽ നടന്ന സമരസംഗമം അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അരുൺ പ്രശാന്ത്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ കെ സജികുമാർ, ലോക്കൽ കമ്മിറ്റിയംഗം ജോബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ചെറുതോണി
ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന സമരസംഗമം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് അജൂബ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അരുൺദാസ്, യദു മോഹൻ, നിധിൻ മോഹനൻ, അലക്‌സ് വർഗീസ്, അനൂപ് എന്നിവർ സംസാരിച്ചു.
വണ്ടൻമേട്
വണ്ടൻമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണക്കരയിൽ നടന്ന സമരസംഗമം ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് കെ പി സുമോദ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ബിബിൻ ബാബു അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സെബിൻ ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം എസ് രാജേഷ്, ഏരിയ കമ്മിറ്റിയംഗം സതീഷ് ചന്ദ്രൻ, ലോക്കൽ സെക്രട്ടറി അജി പോളച്ചിറ എന്നിവർ സംസാരിച്ചു.









0 comments