റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 17 മുതല്‍ 21 വരെ
തിളങ്ങാന്‍ കലാ"മയൂഖം'

ഇടുക്കി ജില്ലാ സ്‍കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഉപഡയറക്‍ടര്‍ പി സി ഗീത പ്രകാശിപ്പിക്കുന്നു

സ്വന്തം ലേഖകൻ
Published on Nov 13, 2025, 12:00 AM | 2 min read
ഇടുക്കി
ജില്ലാ തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങുമ്പോള്‍ കുട്ടികളും ആവേശപ്പോരിന് തയ്യാര്‍. കഴിവും ആത്മവിശ്വാസവും വിജയമൊരുക്കുന്ന കലോത്സവ വേദികള്‍ ഉണരുന്നു. ജില്ലാ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണതയിലേക്ക്. ഈ വര്‍ഷത്തെ ഇടുക്കി റവന്യൂ ജില്ലാ സ്‍കൂള്‍ കലോത്സവം"മയൂഖം' 17 മുതല്‍ 21 വരെ മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്‍കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. "കലയും സഹജീവനവും - സമഗ്രവിദ്യാഭ്യാസത്തിന്റെ പാതയിലൂടെ" എന്നതാണ് മുദ്രാവാക്യം. 13 വേദികള്‍, 300 ഇനങ്ങള്‍ ഏഴ് ഉപജില്ലകളില്‍നിന്ന് 6000ഓളം കുട്ടികള്‍ കലയുടെ വിസ്‍മയലോകത്ത് മിന്നിത്തിളങ്ങും. 13 വേദികളിലായി 300 ഇനങ്ങളിലാകും മത്സരങ്ങള്‍. സംഗീതം, നൃത്തം, നാടകം, സാഹിത്യം, ലളിതകല സംസ്‌കൃത കലോത്സവം, അറബിക് കലോത്സവം തമിഴ് കലോത്സവം തുടങ്ങിയ വിവിധ മത്സരയിനങ്ങളിലൂടെ കുട്ടികളുടെ ബൗദ്ധികവും സൃഷ്‍ടിപരവുമായ വളര്‍ച്ചയ്‍ക്ക് അവസരമൊരുക്കും. 17ന് രാവിലെ 10ന് മുരിക്കാശേരി ബസ് സ്റ്റാൻഡില്‍നിന്ന് കലോത്സവം വിളിച്ചറിയിച്ച് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. ജില്ലാ പൊലീസ് മേധാവി കെ എം സാബു ഫ്ലാഗ്ഓഫ് ചെയ്യും. ആയിരക്കണക്കിന് കുട്ടികള്‍ അണിചേരും. പാരമ്പര്യ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, തിരുവാതിര, ഫ്ലോട്ടുകള്‍ തുടങ്ങിയവ ഘോഷയാത്രയ്‍ക്ക് മിഴിവേറ്റും.
മുരിക്കാശേരി ടൗണിലൂടെ സഞ്ചരിച്ച് മുഖ്യവേദിയില്‍ സമാപിക്കും. 11ന് മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്ഘാടനംചെയ്യും. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. സമാപനസമ്മേളനം 21ന് വൈകിട്ട് അഞ്ചിന് കലക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനംചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സജി അധ്യക്ഷയാകും. മുരിക്കാശേരി ഓള്‍ സെറ്റ് ഇത് രണ്ടാം തവണയാണ് മുരിക്കാശേരി ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്. 2015ലാണ് ഇതിന് മുമ്പ് നടത്തിയത്. വിദ്യാർഥികളിലെ സഹകരണവും പരസ്‌പര ബഹുമാനവും വളർത്തി സമൂഹസൗഹ്യദ പാഠങ്ങൾ നൽകുന്ന ഉത്സവമാണിത്.
വേദികളും താമസ, ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലും ഹരിതചട്ടം പാലിക്കും. മത്സര ഫലങ്ങളും വിവരങ്ങളും പ്രത്യേക വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും അറിയാനുള്ള സംവിധാനവുമുണ്ട്. ചോറ്റുപാറ ഗവ. എച്ച്എസിലെ പട്ടാംക്ലാസുകാരൻ മുഹമ്മദ് യാസീൻ സലും തയ്യാറാക്കിയ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‍ടര്‍ പി സി ഗീത പ്രകാശിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി സി ഗീത, മുരിക്കാശേരി എസ്എംഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സിബിച്ചൻ തോമസ്, എച്ച്എം ജിജിമോള്‍ മാത്യു, പബ്ലിസിറ്റി, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍മാരായ അജിത്ത് അഗസ്റ്റിൻ, ജോബിൻ കളത്തിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.









0 comments