ഹൃദയസ്പന്ദനത്തിന് കാവലായി സെന്റ് മേരീസ് ആശുപത്രി

തൊടുപുഴ
ജില്ലയിലെ ഏറ്റവും കൂടുതല്‍ ആന്‍ജിയോ പ്ലാസ്റ്റികള്‍ നടക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി എന്ന മികച്ച നേട്ടം സമാനതകളില്ലാതെ കൈവരിച്ച് തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രി. കോഴിക്കോട് കഴിഞ്ഞമാസം നടന്ന ഇന്റർ നാഷണൽ കർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഏഴു പതിറ്റാണ്ടിലേറെയായി ആതുരസേവനത്തില്‍ മുന്‍നിരയിലായ സെന്റ് മേരീസ് ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗത്തില്‍ അഹോരാത്രം സേവനം അനുഷ്ഠിക്കുന്നത് സംസ്ഥാനത്തെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമാരില്‍ ഒരാളായ ഡോ. മാത്യു എബ്രഹാമിന്റെ നേതൃത്വത്തിലാണ്. സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. മുസ്ന ജമാല്‍, ഡോ. ബിജോയ് വി ഏലിയാസ്, ക്ലിനിക്കല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നിതിന്‍ പരീദ് എന്നിവരാണ്. ഹൃദ്രോഗ നിര്‍ണയത്തിനായി എക്കോകാര്‍ഡിയോഗ്രാഫി, സ്ട്രെസ് എക്കോകാര്‍ഡിയോഗ്രാഫി, കോണ്‍ട്രാസ്റ്റ് എക്കോകാര്‍ഡിയോഗ്രാഫി, ട്രെഡ്മില്‍ ടെസ്റ്റ്, ഹോള്‍ട്ടര്‍, ഇഎല്‍ആര്‍, എബിപിഎം എന്നിവ ഇവിടെ ലഭ്യമാണ്. അത്യാധുനിക കാത്ത്ലാബും കൊറോണറി കെയര്‍ യൂണിറ്റും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, കോംപ്ലക്സ് കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, സിടിഒ, ബൈപ്യൂരിഫിക്കേഷന്‍ ആന്‍ജിയോപ്ലാസ്റ്റി, ഒസിടി ഇമേജിങ്, ഐഎബിപി എന്നീ നൂതനമായ ചികിത്സാസംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ടെമ്പറി ആൻഡ് പെര്‍മനന്റ് പേസ്മേക്കര്‍ ഇടാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സ സാധാരണക്കാരിലേക്ക് എന്ന ചിന്താഗതിയോടെ1963-ല്‍ ഡോ. എബ്രഹാം തേക്കുംകാട്ടില്‍ സ്ഥാപിച്ച ഇൗ ആശുപത്രി ജില്ലയിലെയും സമീപ ജില്ലകളിലെയും ജനങ്ങള്‍ക്ക് ആശ്രയകേന്ദ്രമാണ്.









0 comments