ഉടുമ്പന്നൂരിൽ സായാഹ്ന ഒപി ഒന്നുമുതൽ

കരിമണ്ണൂർ
ഉടുമ്പന്നൂർ പഞ്ചായത്തിന് കീഴിൽ തട്ടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി യുടെ പ്രവർത്തനം സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. നിലവിൽ പകൽ ഒന്നുവരെയാണ് ഒപി പ്രവർത്തിക്കുന്നതെങ്കിലും രോഗികളുടെ തിരക്ക് മൂലം പലപ്പോഴും മൂന്നു വരെ നീളാറുണ്ട്. ഇത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഒപി സേവനം വൈകിട്ട് അഞ്ചുവരെ നീട്ടാൻ തീരുമാനിച്ചത്. ഇതിനായി നിയമിക്കുന്ന അധിക ഡോക്ടറുടെ വേതനം പഞ്ചായത്ത് നൽകും. ഒരു നഴ്സിങ് അസിസ്റ്റന്റിനെ എൻഎച്ച്എമ്മിൽ നിന്നും അനുവദിക്കും. പഞ്ചായത്തിന്റെ അവൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ വനിതകളുടെ രക്ത പരിശോധന സൗജന്യമാണ്. ആശുപത്രിക്കായുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം സെപ്തംബർ അവസാനം ആരംഭിക്കും. സായാഹ്ന ഒപി സേവനം സെപ്‌തംബർ ഒന്നിന് പകൽ മൂന്നിന് പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്ഘാടനം ചെയ്യും. സ്ഥിരംസമിതി അധ്യക്ഷ സുലൈഷ സലിം അധ്യക്ഷയാകും.









0 comments