നൂറുവർഷത്തെ പ്ര‍ൗഢിയിൽ തലയെടുപ്പോടെ

നൂറവർഷം പഴക്കമുള്ള വുട്ടുഇ

ചക്കുങ്കൽ തറവാട്ടുപടിക്കൽ അംബിക എബ്രാഹം

avatar
കെ പി മധുസൂദനന്‍

Published on Sep 23, 2025, 12:00 AM | 1 min read

തൊടുപുഴ

ഇപ്പോഴും പഴമയുടെ തനിമ നിലനിർത്തുന്ന ഓടുമേഞ്ഞൊരു വീടുണ്ട്‌. തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ നൂറുവർഷത്തെ പ്ര‍ൗഢിയിൽ തലയെടുപ്പിൽ ചക്കുങ്കൽ തറവാട് വീട്‌. ആറുമുറികളും അടുക്കളയുമുള്ള വീട്ടിലിപ്പോൾ അംബിക ജേക്കബ്‌(72) ആണ്‌ താമസിക്കുന്നത്‌. തൊടിയിലെ കൂറ്റൻ മാവിനും പ്ലാവിനും ആഞ്ഞിലിക്കും വീടിനോളംതന്നെ പ്രായം കാണും. ഇപ്പോൾ പെയിന്റിങ്‌ നടത്തി വീട്‌ മനോഹരമാക്കിയിട്ടുണ്ട്‌.


ലണ്ടനിലും പാറ്റ്‌നയിലുമായി സ്ഥിരതാമസമാക്കിയ മക്കൾ അവർക്കരികിലേക്ക്‌ വിളിക്കാറുണ്ടെങ്കിലും അംബിക സ്‌നേഹപൂർവം നിരസിക്കും. ജീവിതത്തിന്റെ വലിയൊരംശം ചെലവഴിച്ച വീട്ടിൽ ഓർമകൾ അയവിറക്കിക്കഴിയുന്നതാണ്‌ സുഖമെന്ന്‌ അംബിക പറയുന്നു. നൂറ്റാണ്ടിന്റെ പഴമ തഴുകിയ ഉമ്മറത്തിരുന്ന്‌ കാലത്തിന്റെ കഥകളെ താലോലിക്കുകയാണ്‌ ഇന്നും അംബിക. വേരുകളകലെ തിരുവനന്തപുരം നെയ്യാറിലെ നായർ തറവാട്ടിൽ ജനിച്ച അംബികയുടെ ജീവിതം മാറിയത്‌ ചക്കുങ്കൽ എബ്രാഹത്തെ കണ്ടുമുട്ടിയപ്പോഴാണ്‌. വിവാഹാലോചന വീട്ടുകാർ നിരസിച്ചെങ്കിലും മതഭേദത്തിന്റെ മതിലുകൾ തകർത്ത്‌ മദ്രാസിലെത്തി അവർ ജീവിതം നെയ്‌തു. ചെന്നൈ സെന്റ്‌ തോമസ്‌ മ‍ൗണ്ട്‌ ദേവാലയത്തിൽ ക്രിസ്‌തീയ മതാചാരപ്രകാരം വിവാഹം.

1974ലാണ്‌ തൊടുപുഴയിലെ ചക്കുങ്കൽ തറവാട്ടിലെത്തിയത്. അബ്‌കാരി കോൺട്രാക്ടറായിരുന്ന എബ്രാഹം തൊടുപുഴയിൽ ജമിനി ടൂറിസ്റ്റ്‌ ഹോമും ബാറും നടത്തിയിരുന്നു.‘ചക്കുങ്കൽ ഫിലിംസ്‌’ എന്ന പേരിൽ ചലച്ചിത്ര നിർമാണ കമ്പനിയും ആരംഭിച്ചു. ആദ്യ സംരംഭമായ ‘വരണമാല്യം’ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പെട്ടിക്കുള്ളിലായി. വിജയ്‌ പി നായർ സംവിധാനംചെയ്‌ത ചിത്രത്തിൽ മധു, സിദ്ദിഖ്‌, കുഞ്ചൻ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, ശാന്തികൃഷ്‌ണ തുടങ്ങിയവരാണ്‌ പ്രധാന വേഷങ്ങളിലെത്തിയത്‌. പിന്നീട്‌ ‘മുന്പേ പറക്കുന്ന പക്ഷി’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടത്തിയാലും പൂർത്തിയായില്ല. 11 വർഷംമുന്പ്‌ എബ്രാഹം മരിച്ചു. പഴക്കമുള്ള വീട്‌ മക്കളും ബന്ധുക്കളും വീട്‌ പൊളിച്ചുപണിയണമെന്ന്‌ പറയുന്നുണ്ട്‌. എന്നാൽ‍, ഭർത്താവിന്റെ ഓർമകൾ നിലനിൽക്കുന്ന വീട്‌ ‘നാശമാക്കാൻ’ ആ അമ്മ തയ്യാറല്ല.



deshabhimani section

Related News

View More
0 comments
Sort by

Home