കട്ടമുടിയും കാർഷിക സമൃദ്ധിയിലേക്ക്

കട്ടമുടി പാടശേഖര സമിതിക്കുള്ള കാര്‍ഷിക ഉപകരണങ്ങള്‍ അഡ്വ. എ രാജ എംഎല്‍എയും ഡോ. ടി എന്‍ സീമയുംചേര്‍ന്ന് കൈമാറുന്നു
അടിമാലി
കുഞ്ചിപ്പെട്ടിയ്ക്കൊപ്പം തരിശുനിലങ്ങളെ കതിരണിയിക്കാൻ കട്ടമുടി ഉന്നതിയും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്‍ഷിക മുന്നേറ്റത്തിലേക്കുള്ള ചുവടുവയ്പ്. സമ്പൂർണ നെൽകൃഷിയാണ് അവലംബിക്കുന്നത്. കുഞ്ചിപ്പെട്ടിക്കുടിയിൽ 18 കർഷകർ 15 ഏക്കറിലും കട്ടമുടിയിൽ 24 കർഷകർ 16 ഏക്കറിലും ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്. കുഞ്ചിപ്പെട്ടിയിൽ പട്ടികജാതി–വർഗ പിന്നാക്ക ക്ഷേമവകുപ്പ് ഏഴുലക്ഷം രൂപയുടെ കാർഷിക ചെറുകിട യന്ത്രങ്ങൾ വിതരണം ചെയ്തു. അഡ്വ. എ രാജ എംഎല്‍എ ഉപകരണങ്ങൾ കൈമാറി. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ പദ്ധതി വിശദീകരണം നടത്തി. ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ ടി പി സുധാകരൻ, എബ്രഹാം കോശി, പഞ്ചായത്തംഗം ഷിജി ഷിബു, എകെഎസ് സംസ്ഥാന കമ്മിറ്റിയംഗം എം ആർ ദീപു, പാടശേഖര സമിതി പ്രതിനിധികളായ പാൽരാജ്, ജയേഷ് എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്താൻ ഡോ. ടി എൻ സീമ പാടശേഖരങ്ങൾ സന്ദർശിച്ചു.









0 comments