1.3 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

തൊടുപുഴ
നഗരത്തിൽ 1.3 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തൊടുപുഴ പട്ടാണിക്കുന്ന് ഓണാട്ടുപുത്തൻപുര ഷിയാസ്(കാള ഷിയാസ്– 41) പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി മഹത്താബ് അലി മുണ്ടൽ(50) എന്നിവരെയാണ് തൊടുപുഴ എക്സൈസ് ചൊവ്വ രാത്രി വെങ്ങല്ലൂരില്‍നിന്ന് അറസ്റ്റ്ചെയ്‍തത്. ഇരുചക്ര വാഹനത്തിലായിരുന്നു പ്രതികള്‍ കഞ്ചാവുമായെത്തിയത്. കൊല്‍ക്കത്ത, മൂർഷിദാബാദ് എന്നിവിടങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്‍ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ വലിയ തുകയ്‌ക്ക് വിൽക്കുന്ന സംഘത്തിലുള്‍പ്പെട്ടവരാണ് ഇരുവരും. ഷിയാസിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റുപ്രതികളെ ഉടൻ പിടികൂടുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി കെ രാജേഷ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലീജോ ഉമ്മൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ(ഗ്രേഡ്) ഒ എച്ച് മൺസൂർ, കെ കെ മജീദ്, പ്രിവന്റീവ് ഓഫീസർമാരായ വി എസ് അനീഷ്‌കുമാർ, ജോജു ടി പോൾ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.









0 comments