നാലര കിലോ കഞ്ചാവുമായി വൃദ്ധൻ പിടിയിൽ

ജോസ്
രാജാക്കാട്
വിൽപ്പനയ്‌ക്ക് കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ജോസ്ഗിരി സ്വദേശിയെ രാജാക്കാട് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കൊച്ചുപ്പ് കളത്തിൽപറമ്പിൽ ജോസി(62)നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് സിഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും രാജാക്കാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.









0 comments