വി ഡി സതീശൻ പ്രസ്‍താവന പിന്‍വലിക്കണം: എഫ്എസ്ഇടിഒ

തൊടുപുഴ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാർ ജീവനക്കാരെ അടച്ചാക്ഷേപിച്ച് നടത്തിയ പ്രസ്‍താവനയിൽ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ പ്രകടനവും യോഗവും നടത്തി. സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ സർക്കാർ ജീവനക്കാരെ അധിക്ഷേപിച്ച വി ഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ യോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനംചെയ്‍തു. കെജിഎൻഎ ജില്ലാ സെക്രട്ടറി സി കെ സീമ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി ജി രാജീവ്, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ എന്നിവർ സംസാരിച്ചു.









0 comments