മൺസൂൺ ഫിലിം ഫെസ്‌റ്റിവൽ 21മുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2025, 12:01 AM | 1 min read

തൊടുപുഴ
തൊടുപുഴ ഫിലിം സൊസൈറ്റിയുടെ മൺസൂൺ ഫിലിം ഫെസ്‌റ്റിവല്ലിന് തിങ്കളാഴ്‍ച തിരശീല ഉയരും. കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്ഐയുടെയും സഹകരണത്തോടെയാണ് 24വരെ തൊടുപുഴ സിൽവർ ഹിൽസ് തിയറ്ററിൽ മേള. എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളുണ്ടാകും. അന്തരിച്ച സംവിധായകൻ ഷാജി എൻ കരുൺ അനുസ്‌മരണവും "കുട്ടിസ്രാങ്ക്’ പ്രദർശനവും നടക്കും. തിങ്കൾ വൈകിട്ട് അഞ്ചിന്‌ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ ദീപക് ഉദ്ഘാടനംചെയ്യും. ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ രവീന്ദ്രൻ അധ്യക്ഷനാകും. 5.45ന് ഫ്രഞ്ച് ചിത്രം " ദ കോറസ്‌ ’ ഉദ്‌ഘാടനചലച്ചിത്രമായി പ്രദർശിപ്പിക്കും. രാത്രി എട്ടിന്‌ റഷ്യൻ സിനിമയായ ‘സല്യൂട്ട്‌ 7’. രണ്ടാംദിവസം വൈകിട്ട് 5.45 ന് ടർക്കിഷ് ചലച്ചിത്രം ‘ബാൾ’. രാത്രി 8.15 ന് ദക്ഷിണ കൊറിയൻ സിനിമ "വേൾഡ്‌ ഓഫ്‌അസ്‌. 23ന് വൈകിട്ട് 5.30ന് ഷാജി എൻ കരുൺ അനുസ്‌മരണം. തുടർന്ന് ഷാജി "കുട്ടിസ്രാങ്ക്’ പ്രദർശിപ്പിക്കും. രാത്രി 8.15ന് അമേരിക്കൻ ചലച്ചിത്രം ‘എറ്റേണൽ സൺ ഷൈൻ ഓഫ്‌ ദി സ്‌പോട്ട്‌ലസ്‌ മൈൻഡ്‌’പ്രദർശിപ്പിക്കും. സമാപനദിവസമായ വ്യാഴം വൈകിട്ട് 5.45 ന് ‘ദി പിയാനിസ്‌റ്റ്‌’ഉം 8.15 ന് ജർമൻ സിനിമ ‘ബലൂൺ’ആണ് സമാപനം ചിത്രം. 9447753482, 9447776524 എന്നീ നമ്പരുകളിൽ രജിസ്‌റ്റർചെയ്യാം. വാർത്താസമ്മേളനത്തിൽ എൻ രവീന്ദ്രൻ, എം എം മഞ്ജുഹാസൻ, അനിത മുരളി, വിൽസൺ ജോൺ, യു എ രാജേന്ദ്രൻ, എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home