വീഥി കലാസാഹിത്യ സംഘം വാർഷികം

രാജാക്കാട് വീഥി കാലാസാഹിത്യ സംഘം വാർഷികവും കുടുംബസംഗമവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്‌ഘാടനം ചെയ്യുന്നു
രാജാക്കാട്
രാജാക്കാട് വീഥി കാലാസാഹിത്യ സ്വയംസഹായ സംഘം വാർഷികവും കുടുംബസംഗമവും വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്‌ഘാടനം ചെയ്‌തു. വീഥി പ്രസിഡന്റ് കെ സി രാജു അധ്യക്ഷനായി. കെ ടി രാജീവ്, ഷീലാ ലാൽ, ജയ്‌നി സിജു, ബേബി ജോർജ്, സിജു രാജാക്കാട്, നിർമല ബാലകൃഷ്‌ണൻ, ചിന്താമണി, ജോസഫ് വട്ടപ്പറമ്പിൽഎന്നിവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെയും വി സാംബശിവനേയും അനുസ്‌മരിച്ചു. കവിയരങ്ങും നടന്നു.









0 comments